ആലപ്പുഴ കായംകുളത്ത് നാലര വയസ്സുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചു. കായംകുളം കണ്ടല്ലൂര്‍വിലയിലാണ് സംഭവം. കുട്ടിയുടെ പിൻഭാഗത്തും കാൽമുട്ടിന് താഴെയും പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ 20ാം തീയതിയാണ് സംഭവം നടന്നത്. പൊള്ളലേറ്റ കുട്ടിയെ ഉടനെ ആലപ്പുഴ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടി ചട്ടുകത്തിന് മുകളില്‍ കയറിയിരുന്നുവെന്നും അങ്ങനെ പൊള്ളലേറ്റുവെന്നുമാണ് അമ്മ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ, ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ മൊഴി പ്രകാരമാണ് അമ്മയുടെ ക്രൂരത പുറത്തറിഞ്ഞത്. കുട്ടി ട്രൗസറില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും തുടർന്ന് അമ്മ കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയുമായിരുന്നെന്നാണ് ഇവർ പറഞ്ഞത്. Read Also: തലയോലപ്പറമ്പ് തലപ്പാറയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യംകുട്ടിയുടെ അച്ഛന്‍ സൈനികനാണ്. ഇദ്ദേഹം നാട്ടിലില്ലാത്തപ്പോഴാണ് സംഭവമുണ്ടായത്. കുട്ടിയോട് അമ്മ നിരന്തരം ദേഷ്യപ്പെടാറുണ്ടെന്ന് ഭർത്താവിൻ്റെ മാതാപിതാക്കൾ പറഞ്ഞു. അമ്മയെ പൊലീസ് ഉടനെ കസ്റ്റഡിയിലെടുക്കും.News Summary: A four-and-a-half-year-old boy was burnt by his mother with a shovel in Kayamkulam, Alappuzha. The incident occurred in Kandallurvila, Kayamkulam.The post കായംകുളത്ത് നാലര വയസ്സുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചു appeared first on Kairali News | Kairali News Live.