ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത് പനമ്പിലാവിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ചൂളാട്ടിപാറ സ്വദേശികളായ സൂരജും, മുഹമ്മദ് ഷാനിദുമാണ് മരിച്ചത്.ഇരുവർക്കും 22 വയസ്സ് മാത്രമാണ് പ്രായം. കക്കാടംപൊയിലിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകവേയാണ് അപകടമുണ്ടായത്. വാഹനത്തിൽ ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.ALSO READ: ‘വലിയ ദുഃഖത്തിലും ബിന്ദുവിന്റെ കുടുംബത്തിന് അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഒരുങ്ങിയ ഈ വീട് ആശ്വാസമേകട്ടെ’; മുഖ്യമന്ത്രിഇരുവരും തൽക്ഷണം തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം അരീക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം. The post കോഴിക്കോട് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു: രണ്ട് യുവാക്കള്ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.