ദേശീയപാത നിര്‍മാണം നടക്കുന്ന വീരമലക്കുന്നില്‍ കേന്ദ്ര സംഘം പരിശോധന നടത്തി

Wait 5 sec.

ദേശീയപാത ആറുവരിപ്പാത നിര്‍മാണം നടക്കുന്ന കാസർഗോഡ് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പരിശോധന നടത്തി. അനധികൃത മണ്ണെടുപ്പിനെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാല്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ദേശീയ പാത ആറുവരിപ്പാതയുടെ രണ്ടാം റീച്ചാണ് ഈ ഭാഗം. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം ആഘാത പഠന വിഭാഗം ബംഗളൂരു പ്രാദേശിക കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ സുരേഷ് കുമാര്‍ അഡപ്പയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശവും മുകള്‍ഭാഗവും സംഘം വിശദമായി പരിശോധിച്ചു. Read Also: സംസ്ഥാനത്ത് മ‍ഴ തുടര്‍ന്നേക്കും: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്മണ്ണിടിച്ചിലുണ്ടായതിനു പിന്നാലെ അഭിഭാഷകന്‍ എം ടി സിദ്ധാര്‍ത്ഥന്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ആശങ്കകള്‍ സംഘവുമായി പങ്കുവെച്ചു.മണ്ണിടിച്ചില്‍ തടയുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റി നിര്‍ദേശിച്ച പ്രവൃത്തികള്‍ ഇപ്പോള്‍ മലയുടെ മുകള്‍ ഭാഗത്ത് നടന്നു വരുന്നുണ്ട്. വനം വകുപ്പിന്റെ കീഴിലുള്ള 35 ഏക്കര്‍ ഭൂമിക്ക് അതിരിട്ട് മലയെ തട്ടാക്കി മാറ്റി മണ്ണിടിച്ചില്‍ തടയുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. മണ്ണിന്റെ ഘടന പരിശോധിക്കാന്‍ മലയുടെ മുകള്‍ തട്ടില്‍ ഡ്രജിങ് പരിശോധനയും നടക്കുന്നുണ്ട്.The post ദേശീയപാത നിര്‍മാണം നടക്കുന്ന വീരമലക്കുന്നില്‍ കേന്ദ്ര സംഘം പരിശോധന നടത്തി appeared first on Kairali News | Kairali News Live.