‘എൻ്റെ ഉയിരിനും ഉലഗിനും പിറന്നാള്‍ ആശംസകള്‍’. നയന്‍താരയുടെയും വിഗ്നേഷ് ശിവൻ്റെയും ഇരട്ടക്കുട്ടികളായ ഉയിരിൻ്റെയും ഉലഗിൻ്റെയും പിറന്നാളാണിന്ന്. മൂന്ന് തട്ടകളുള്ള കേക്കിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി കുഞ്ഞുങ്ങളുടെ പിറന്നാളിന് ആശംസകള്‍ നേര്‍ന്നത്. തൻ്റെ ഇൻ്സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കും മൂന്ന് വയസ്സ് തികഞ്ഞു. “ഹാപ്പി ബര്‍ത്ത്ഡേ ഉയിര്‍ ആന്‍ഡ് ഉലഗ്.” എന്നെ‍ഴുതി ഹൃദയ ചിഹ്നത്തോടുകൂടി മൂന്ന് തട്ടുകളുള്ള കേക്കിൻ്റെ ചിത്രം നടി പങ്കുവെച്ചു. മക്കള്‍ രണ്ടുപേരും കൈ കോര്‍ത്ത് തിരിഞ്ഞ് നില്‍ക്കുന്ന ചിത്രം കേക്കില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 2022ലാണ് താരങ്ങള്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ ഉയിരും ഉലഗും ജനിക്കുന്നത്. നീണ്ട വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് വിഗ്നേഷ് ശിവനും നയൻതായും 2022 ജൂണ്‍ 9ന് വിവാഹിതരായത്.ALSO READ: ‘ടൈഗർ മുത്തുവേൽ പാണ്ഡ്യൻ’ റിട്ടേണ്‍സ്: ജയിലര്‍ 2 റിലീസ് തീയതി പുറത്തു വിട്ട് രജിനികാന്ത്തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ ശക്തമായ പ്രകടനങ്ങളുടെയും വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അഭിനയിച്ചുകൊണ്ടാണ് നടി ലേഡീ സൂപ്പര്‍ സ്റ്റാറായി മാറുന്നത്. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ പേരുകേട്ട നടിയായാണ് നയൻതാര. ഷാരൂഖാൻ്റെ ജവാൻ എന്ന സിനിമയിലൂടെയാണ് നയന്‍താര ഹിന്ദി സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. വന്‍വിജയമായിരുന്ന ആ സിനിമയില്‍ ദീപിക പദുകോണ്‍, പ്രിയമണി, സാനിയ മല്‍ഹോത്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.The post ‘ഉയിരിനും ഉലഗിനും പിറന്നാള് ആശംസകള്’: സന്തോഷം പങ്കുവെച്ച് നയൻതാര appeared first on Kairali News | Kairali News Live.