ആലപ്പുഴ|കായംകുളം കണ്ടല്ലൂര്‍ പുതിയ വിളയില്‍ നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കായംകുളം കനകക്കുന്ന് പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടി ട്രൗസറില്‍ മലമൂത്രവിസര്‍ജനം നടത്തിയതില്‍ പ്രകോപിതയായാണ് മാതാവിന്റെ ക്രൂരത.കുട്ടിയുടെ പിന്‍ഭാഗത്തും കാലിലും ചട്ടുകം വെച്ച് പൊള്ളിക്കുകയായിരുന്നു. പൊള്ളലേറ്റ കുട്ടിയെ മാതാവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ ഡോക്ടറാണ് വിവരം പോലീസിലും സിഡബ്ല്യുസിയിലും അറിയിച്ചത്.