സംസ്ഥാനത്ത് മ‍ഴ തുടര്‍ന്നേക്കും: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Wait 5 sec.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വരുന്ന രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലയോര മേഖലയിലും തീരദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നുള്ള നിര്‍ദ്ദേശവുമുണ്ട്.ALSO READ: ബി ജെ പി സംസ്ഥാന നേതൃയോഗം ഇന്ന്: സംസ്ഥാന ഘടകത്തില്‍ ഭിന്നത, രാജീവ് ചന്ദ്രശേഖറിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തിയുമായി ഒരു വിഭാഗംഅപകട സാധ്യത മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്തമ‍ഴ തുടരുന്ന സാഹചര്യത്തില്‍ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നുണ്ട്.The post സംസ്ഥാനത്ത് മ‍ഴ തുടര്‍ന്നേക്കും: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് appeared first on Kairali News | Kairali News Live.