ഒരു സംശയം വന്നാൽ ആദ്യം ആരോടായിരിക്കും അത് ചോദിക്കുക ? അടുത്തിരിക്കുന്ന കൂട്ടുകാരനോട് ? അല്ലെങ്കിൽ അധ്യാപകനോട് ? ഒരിക്കലുമല്ല, ആ സംശയത്തിന് മറുപടി നമ്മൾ തേടി പോകുക ഗൂഗിളിലേക്കാണ്. അതേ, ലോകത്തിലെ ഏറ്റവും വലിയ ടെക് ഭീമനായ ഗൂഗിളിന് ഇന്ന് പിറന്നാൾ ആണ്. കഴിഞ്ഞ 27 വർഷങ്ങളായി കൂട്ടുകാരനെ പോലെയാണ് ഗൂഗിൾ നമുക്കൊപ്പം നിൽക്കുന്നത്. ഇപ്പോൾ 27ാം ജന്മദിനത്തിൽ നൊസ്റ്റാൾജിയ ഡൂഡിലുമായിട്ടാണ് ഗൂഗിൾ വന്നിരിക്കുന്നത്. ഹോംപേജിൽ ഗൂഗിളിന്റെ ആദ്യത്തെ ലോഗോ ഡൂഡിലായി അവതരിപ്പിച്ചാണ് ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്.‘ഞങ്ങൾ എപ്പോഴും ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും, ജന്മദിനം ഒരു തിരിഞ്ഞുനോട്ടത്തിനുള്ള സമയമാണ്. 1998-ന് ശേഷം ഞങ്ങളുടെ ലോഗോ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ മാറിയിട്ടുണ്ട്, എന്നാൽ ലോകത്തിൻ്റെ വിവരങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം ഇന്നും അതുപോലെ തുടരുന്നു. കഴിഞ്ഞ 27 വർഷമായി ഞങ്ങളോടൊപ്പം യാത്ര ചെയ്തതിന് നന്ദി’ ജന്മദിനത്തിൽ ഗൂഗിൾ തങ്ങളുടെ ബ്ലോഗിൽ കുറിച്ചു.ALSO READ: ഇലോൺ മസ്കിന്റെ ‘ഡ്രൈവറില്ലാ കാർ’ ശരിക്കും അത്ര സൂപ്പറാണോ? വൈറലാകുന്നു ഈ ബെംഗളൂരു ഇന്‍ഫ്ലുവൻസറുടെ വേറിട്ട അഭിപ്രായംകാലിഫോർണിയയിലെ ഒരു ചെറിയ സ്റ്റാർട്ടപ്പിൽ നിന്ന് ലോകത്തിന്റെ തന്നെ നെറുകയിലേക്കുള്ള ഗൂഗിളിന്റെ വളർച്ച വളരെ പെട്ടെന്ന് തന്നെയായിരുന്നു. 998-ൽ സ്റ്റാൻഫോർഡ് സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്ന ലാറി പേജും സെർജി ബ്രിനും ചേർന്ന് ഒരു ഗാരേജിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് സംരംഭമാണ് ഇന്ന് കാണുന്ന ഗൂഗിൾ. “ലോകത്തിലെ വിവരങ്ങളെ ചിട്ടപ്പെടുത്തുകയും അത് എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്യുക” എന്ന ലക്ഷ്യത്തോടെയാണ് അവർ ഗൂഗിളിന് തുടക്കമിട്ടത്.27 വർഷങ്ങൾക്കിപ്പുറം, ഗൂഗിൾ ഒരു സെർച്ച് എൻജിൻ എന്നതിലുപരി, ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ മാപ്സ്, ആൻഡ്രോയിഡ്, എഐ (നിർമ്മിത ബുദ്ധി) തുടങ്ങിയ സേവനങ്ങളിലൂടെ കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നുമാണ് ഗൂഗിൾ എന്ന പദം പിറവിയെടുത്തത്. ഒന്നിന് ശേഷം നൂറ് പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഗൂഗൾ(googol) എന്ന പദം ഉപയോഗിച്ചിരുന്നു. ഇത് തങ്ങളുടെ സെർച്ച് എൻജിന്റെ പേരാക്കാനായിരുന്നു സ്ഥാപകർ ഉദ്ദേശിച്ചത്. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ തങ്ങളുടെ സെർച്ച് എൻജിൻ വഴി ലഭ്യമാകും എന്ന സന്ദേശമായിരുന്നു നല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാൽ എഴുതിയപ്പോൾ ചെറിയ രീതിയിൽ അക്ഷരങ്ങൾ മാറിപോയി. അങ്ങനെ ഗൂഗൾ ഗൂഗിൾ ആയി.ഭാവിയെ ഉറ്റുനോക്കി കഴിഞ്ഞ കാലത്തെ ഓർമ്മിക്കുന്നതിനൊപ്പം, ഭാവിയെക്കുറിച്ചുള്ള സൂചനകൾ കൂടിയാണ് ഗൂഗിളിന്റെ 27-ാം പിറന്നാൾ നൽകുന്നത്. നിർമ്മിത ബുദ്ധി (AI), സ്മാർട്ട് ഉപകരണങ്ങൾ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളുമായി ഗൂഗിൾ മുന്നേറുകയാണ്. തങ്ങളുടെ 30-ാം പിറന്നാൾ ആകുമ്പോഴേക്കും പുതിയ കണ്ടുപിടുത്തങ്ങളിലൂടെ ഗൂഗിൾ നമ്മളെ എവിടെ എത്തിക്കുമെന്ന് കാത്തിരുന്ന് കാണാം.The post ഒറ്റ ക്ലിക്കിൽ ഒരായിരം അറിവുകൾ; ഡിജിറ്റൽ കൂട്ടുകാരന് ഇന്ന് 27-ാം പിറന്നാൾ appeared first on Kairali News | Kairali News Live.