തിരുവനന്തപുരം | വിഷം കഴിച്ച് ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. പാറശാലയിലാണ് സംഭവം. ജ്യൂസില്‍ വിഷം കലക്കി കുടിച്ചാണ് 23കാരനും 15കാരിയും ആത്മഹത്യയ്ക്കു ശ്രമിച്ചത്.ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. യുവാവിനൊപ്പം യാത്ര ചെയ്തതിനു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു വഴക്കുപറഞ്ഞതായി സൂചനയുണ്ട്.