സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണത്തിൻ്റെ വില ഉയര്‍ന്നു. തെല്ലൊന്നും കുറഞ്ഞു നിന്നതിന് ശേഷമാണ് ഇന്ന് വീണ്ടും സ്വര്‍ണ്ണത്തിൻ്റെ വിലവര്‍ധനവുണ്ടായത്. ഇന്ന് ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില 84,680 രൂപയാണ്. ഇന്നലത്തെക്കാ‍ള്‍ 440 രൂപയാണ് വര്‍ധിച്ചത്. 10,585 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. 55 രൂപയാണ് വര്‍ധിച്ചത്.ഇന്നലെ ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില 84,240 രൂപയായിരുന്നു. ഒരു ഗ്രാമിന്10,530 രൂപയായിരുന്നു. സ്വര്‍ണ്ണത്തിൻ്റെ വില ദിവസം കൂടുന്തോറും കൂടുകയാണ് ചെയ്യുന്നത്. സ്വര്‍ണ്ണം ഒരു നിക്ഷേപമായി കാണുന്നതിനാല്‍ വില കൂടിയാലും എല്ലാവരും വാങ്ങാറുണ്ട്. വര്‍ഷാവസാനത്തോടുകൂടി സ്വര്‍ണ്ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്.ALSO READ: ഐപിഒ അലർട്ട്: 3000 കോടിയുടെ പ്രാരംഭ ഓഹരി വിൽപ്പനക്കൊരുങ്ങി ‘വീ വർക്ക്’അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കാറുള്ളത്. ദീപവലിയോടുകൂടി ഗ്രാമിൻ്റെ വില പന്ത്രണ്ടായിരം രൂപ കടക്കുമെന്നാണ് കരുതുന്നത്. സ്വര്‍ണ്ണവില കുത്തനെ ഉയരുന്നത് കാരണം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വിവാഹ വിപണിയെ തന്നെയാണ് The post കുതിപ്പ് തുടര്ന്ന് സ്വര്ണ്ണം: ഇന്നും വിലയില് വര്ദ്ധനവ് appeared first on Kairali News | Kairali News Live.