ഇടുക്കി| ഇടുക്കി പീരുമേട് സബ് ജയിലില്‍ പോക്‌സോ കേസ് പ്രതി ജീവനൊടുക്കി. കുമളി സ്വദേശി കുമാര്‍ (35) ആണ് ആതമഹത്യ ചെയ്തത്. 2024ല്‍ കുമളി സ്റ്റേഷനില്‍ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രതി റിമാന്‍ഡില്‍ കഴിയുകയായിരുന്നു.രാവിലെ ഭക്ഷണം കഴിക്കാന്‍ സഹ തടവുകാര്‍ പുറത്ത് പോയ സമയം പ്രതി ശുചിമുറിയില്‍ ജീവനൊടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)