ഒന്നരവയസുകാരന്‍ റോഡിലേക്ക് ഓടാന്‍ ശ്രമം; ഓടിവന്ന് ഗേറ്റ് അടച്ച് അമ്മുമ്മ; ആലപ്പുഴയില്‍ ഗേറ്റ് ദേഹത്ത് വീണ് കുഞ്ഞിന് ദാരുണാന്ത്യം

Wait 5 sec.

ആലപ്പുഴയില്‍ ഗേറ്റ് ദേഹത്ത് വീണ് കുഞ്ഞിന് ദാരുണാന്ത്യം. തിങ്കളാഴ്ച ദിവസം പതിനൊന്നോടെയാണ് വൈക്കം ടി വി പുരം മണിമന്ദിരത്തില്‍ അഖില്‍ മണിയപ്പന്‍ അശ്വതി ദമ്പതികളുടെ ഏക മകന്‍ റിഥവ് ഗേറ്റ് തലയില്‍ വീണ് മരിച്ചത്.കുട്ടിയുടെ അമ്മയുടെ ആലപ്പുഴ അത്തിത്തറയിലെ വീട്ടിലായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.Also Read : തിരുവനന്തപുരത്ത് കുട്ടിയുടെ മുഖത്തടിച്ച സംഭവത്തിൽ അങ്കണവാടി ടീച്ചർക്ക് സസ്‌പെൻഷൻതുടര്‍ന്ന് ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തിയിരുന്നു. ശേഷം വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് ബുധനാഴ്ച രാത്രി എട്ടോടെ മരിക്കുകയായിരുന്നു. റിഥവിനും അമ്മയ്ക്കും പനിയായിരുന്നു.തുടര്‍ന്ന് പനി ബാധിച്ച അശ്വതിയെയും മകന്‍ റിഥവിനെയും അശ്വതിയുടെ അച്ഛന്‍ പ്രസാദും അമ്മ മഹേശ്വരിയും ചേര്‍ന്ന് വൈക്കത്തെ വീട്ടില്‍ നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുവന്നതായിരുന്നു. അച്ഛനും മകളും വീടിനുള്ളിലേക്ക് കയറിയെങ്കിലും റിഥവ് റോഡിലേക്ക് ഓടാന്‍ ശ്രമിച്ചു.തുടര്‍ന്ന് കുട്ടി റോഡിലേക്ക് ഇറങ്ങിപ്പോകാതിരിക്കാന്‍ അമ്മൂമ്മ ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചു. സ്ലൈഡിങ് ഗേറ്റ് റെയിലില്‍നിന്ന് തെന്നിമാറി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൃതദേഹം അത്തിത്തറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷം വൈക്കം മണിമന്ദിരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.The post ഒന്നരവയസുകാരന്‍ റോഡിലേക്ക് ഓടാന്‍ ശ്രമം; ഓടിവന്ന് ഗേറ്റ് അടച്ച് അമ്മുമ്മ; ആലപ്പുഴയില്‍ ഗേറ്റ് ദേഹത്ത് വീണ് കുഞ്ഞിന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.