എയിംസ്; ബി ജെ പി നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം; കിനാലൂരിൽ അനുവദിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

കേരളത്തിൽ എയിംസ് വരുന്നതിൽ ബി ജെ പി നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനം കേന്ദ്രത്തോട് പല തവണ ആവശ്യം ഉന്നയിച്ചു. എയിംസിനായി കോഴിക്കോട് കിനാലൂരിൽ 150 ഏക്കർ ഭൂമി ഏറ്റെടുത്തു. കേന്ദ്ര സംഘം സ്ഥലം സന്ദർശിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭൂമി എയിംസിന് അനുയോജ്യമല്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല എന്നും എയിംസുമായി ബന്ധപ്പെട്ട ബിജെപിയിൽ തമ്മിലടിയാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്നാടിന് നൽകിക്കോട്ടെ എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്ള കേരളത്തിന്റെ കുതിപ്പ് അംഗീകരിക്കാൻ കോൺഗ്രസ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മെസി അടങ്ങുന്ന അർജൻ്റീന ടീം കേരളത്തിൽ വരുന്നത് ആവേശകരമായ കാര്യമാണ്. വിരോചിതമായ സ്വീകരണം കായിക കേരളം നൽകും. മെസി വരാൻ പോകുന്നില്ലായെന്ന് ദിവസങ്ങളോളം വാർത്ത നൽകിയ അനുഭവം നമുക്കറിയാം. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് തന്നെ പിന്നെ തിരുത്തേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു.Also read: ‘എസ് ഐ ആർ കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണം’: എം വി ഗോവിന്ദൻ മാസ്റ്റർഎൻ എസ് എസിന്റെ പിന്തുണ എൽഡിഎഫ് സർക്കാരിന്റെ മൂന്നാംഘട്ട പ്രവേശനം ഇന്ത്യയിലെ എല്ലാ മതനിരപേക്ഷ വാദികളും ആഗ്രഹിക്കുന്നതാണ്. എല്ലാതരത്തിലും ഉയരുന്ന പിന്തുണയെ തങ്ങൾ അങ്ങനെയാണ് കാണുന്നത്. എൽ ഡി എഫിന് കേരളത്തിലെ എല്ലാ വിഭാഗം ആളുകളുടെയും വോട്ട് വേണം, പുതിയ കേരളം സൃഷ്ടിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തും. മൂന്നാം വരവിന് എൻഎസ്എസ്സിന്റെ പിന്തുണ ഗുണം ചെയ്യും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.The post എയിംസ്; ബി ജെ പി നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം; കിനാലൂരിൽ അനുവദിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.