സ്ത്രീ ശാക്തീകരണത്തിലും സേവന മേഖലയിലും മലയാളിയുടെ വിശ്വാസ്യത നെഞ്ചേറ്റി കുതിക്കുന്ന കുടുംബശ്രീക്ക് ഐ എസ് ഒ അംഗീകാരം. സംസ്ഥാനത്തെ കുടുംബശ്രീയുടെ കീഴിലുള്ള 617 സി ഡി എസ് ഓഫീസുകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ഈ സാമ്പത്തിക വർഷം ബാക്കിയുള്ള 453 സി.ഡി.എസു കൾക്കു കൂടി ഐ.എസ്.ഒ അംഗീകാരം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.സി ഡി എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐ എസ് ഒ 9001:2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. സി ഡി എസ് പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും സി ഡി എസിന്റെ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ALSO READ; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മ‍ഴ തകര്‍ക്കും; ഈ ജില്ലക്കാര്‍ സൂക്ഷിക്കുകഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:സംസ്ഥാനത്തെ കുടുംബശ്രീയുടെ കീഴിലുള്ള 617 സി.ഡി.എസ് ഓഫീസുകൾ ഐ.എസ്.ഒ അംഗീകാരം നേടിയിരിക്കുകയാണ്.കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനതല പ്രഖ്യാപനം നിർവഹിച്ചു. സംസ്ഥാനത്തെ സി.ഡി.എസുകൾക്ക് ഐ.എസ്.ഒ അംഗീകാരം ലഭ്യമാക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായത്. ഈ സാമ്പത്തിക വർഷം ബാക്കിയുള്ള 453 സി.ഡി.എസു കൾക്കു കൂടി ഐ.എസ്.ഒ അംഗീകാരം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൊല്ലം ജില്ലയിൽ ആകെയുള്ള 74 സിഡിഎസുകളും ഐഎസ്ഒ അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്.സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഒ 9001:2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. സി.ഡി.എസ് പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും സി.ഡി.എസിന്റെ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനും ഇതിലൂടെ കഴിയും. കിലയുടെ സഹകരണത്തോടെയാണ് ഐഎസ് സർട്ടിഫിക്കേഷന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. മൂന്നു വർഷമാണ് ഒരു സർട്ടിഫിക്കേഷന്റെ കാലാവധി. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ.The post കുടുംബശ്രീയുടെ കീഴിലുള്ള 617 സിഡിഎസ് ഓഫീസുകൾക്ക് ഐഎസ്ഒ അംഗീകാരം; സംസ്ഥാനതല പ്രഖ്യാപനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു appeared first on Kairali News | Kairali News Live.