ലഡാക്കിലെ സംഘർഷം: മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിൽ

Wait 5 sec.

മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിൽ. ലഡാക്ക് പൊലീസ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. കേന്ദ്രം തന്നെ വേട്ടയാടുന്നു എന്നാരോപിച്ച് വാങ്‌ചുക് ഇതിനിടെ രംഗത്തെത്തിയിരുന്നു. കുറ്റങ്ങളെല്ലാം തന്റെ മേല്‍ ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.അതേസമയം സോനം വാങ്ചുക് നടത്തിയ പല പരാമര്‍ശങ്ങളും ലഡാക്കില്‍ സംഘര്‍ഷം ആളിക്കത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിരവധി ലംഘനങ്ങൾ ചൂണ്ടിക്കാട്ടി സോനം വാങ്ചുകിൻ്റെ എൻജിഒയുടെ ലൈസൻസും കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ചട്ടങ്ങള്‍ ലംഘിച്ച് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി വാങ്‌ചുക്കിനെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വാങ്‌ചുക്കിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ALSO READ: ലഡാക്ക് സംഘര്‍ഷം: കേന്ദ്രം വേട്ടയാടുന്നുവെന്ന് സോനം വാങ്ചുക്; കുരുക്കു മുറുക്കാൻ കളിക്കളത്തിലേക്ക് ഇഡിയുംകഴിഞ്ഞ ബുധനാഴ്ചയാണ് ലഡാക്കിന് സ്വതന്ത്ര പദവി നല്‍കണമെന്നാവശ്യപ്പെട്ട് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ഇതുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തിരുന്നു. . സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 50 ലധികം ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.The post ലഡാക്കിലെ സംഘർഷം: മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിൽ appeared first on Kairali News | Kairali News Live.