‘വലിയ ദുഃഖത്തിലും ബിന്ദുവിന്റെ കുടുംബത്തിന് അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഒരുങ്ങിയ ഈ വീട് ആശ്വാസമേകട്ടെ’; മുഖ്യമന്ത്രി

Wait 5 sec.

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിനായി അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഒരുങ്ങിയ പുതിയ വീട് വലിയ ദുഃഖത്തിലും അവർക്ക് ആശ്വാസമേകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി വീടിന്റെ താക്കോൽ ദാനം നിർവഹിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്.ഇന്ന് വൈകുന്നേരമാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബത്തിനായി സൗകര്യങ്ങൾ മെച്ചപ്പെടുത്തി നവീകരിച്ച പുതിയ വീടിന്റെ താക്കോൽ ദാനം മന്ത്രി ആർ ബിന്ദു നിർവഹിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് 12.50 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്. ALSO READ: ഉറപ്പ് പാലിച്ച് സർക്കാർ; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പുതിയ വീട്; താക്കോൽ ദാനം നിർവഹിച്ചുമകള്‍ക്കുള്ള ചികിത്സ ഉറപ്പാക്കുകയും മകന് ദേവസ്വം ബോര്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ജോലിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.The post ‘വലിയ ദുഃഖത്തിലും ബിന്ദുവിന്റെ കുടുംബത്തിന് അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഒരുങ്ങിയ ഈ വീട് ആശ്വാസമേകട്ടെ’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.