നെടുമങ്ങാട് ഒരു കിലോയിലധികം കഞ്ചാവും പണവുമായി യുവാവ് അറസ്റ്റിൽ. ഒന്നേകാൽ കിലോ കഞ്ചാവുമായി കരകുളം – മുല്ലശ്ശേരി സ്വദേശി അഭിജിത്ത് (35) നെയാണ് നെടുമങ്ങാട് ഡാൻസാഫ് ടീം പിടികൂടിയത്. രാത്രി 9 മണിയോടെ മുല്ലശ്ശേരി പതിയനാട് ക്ഷേത്രത്തിന് സമീപം വച്ചാണ് പിടികൂടിയത്. അഭിജിത്തിന്‍റെ ബാഗിൽ വിൽക്കാനായി ചെറിയ പൊതികളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് ആദ്യം കണ്ടത്.കൂടുതൽ പരിശോധനയിൽ ബാഗിന്‍റ ഉള്ളിലെ അറയിൽ സൂക്ഷിച്ച കഞ്ചാവും പൊലീസ് കണ്ടെടുത്തു. പ്രതിയെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.ALSO READ; താമരശ്ശേരിയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറി ജീവനക്കാരെ റിമാൻ്റ് ചെയ്തുNews summary: Abhijith (35), a native of Mullassery, was arrested with over one kilo of ganja and cash in Nedumangad by the Nedumangad DANSAF team. He was arrested near the Pathiyanad temple in Mullassery at around 9 pm.The post നെടുമങ്ങാട് ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.