പാലക്കാട് വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ്, ജൈവ, അജൈവ വളം നിര്‍മ്മാണ യൂണിറ്റ് എന്നിവ നാടിന് സമർപ്പിച്ചു. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മാലിന്യം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലായെന്നും എല്ലാ മാലിന്യങ്ങളും പുനരുപയോഗിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. വണ്ടാഴി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാത്തൂര്‍, പെരണംകാട് മാലിന്യ സംസ്കരണ പ്ലാന്റ്, ജൈവ അജൈവ വളം നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയും അത്രയ്ക്കധികം പുരോഗമിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒന്നും പാഴ് വസ്തുകളല്ലെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ALSO READ; മലപ്പുറം ചെറിയമുണ്ടം ഗവൺമെൻ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് പുതിയ കെട്ടിടം; മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തുവിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി എം ബി രാജേഷ്. കെ ഡി പ്രസേനൻ എം എല്‍ എ അധ്യക്ഷനായി. വണ്ടാഴി പഞ്ചായത്ത് സെക്രട്ടറി കെ.ജി സജീവ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേശ്, തുടങ്ങിയവര്‍ പ്രസംഗിച്ചുThe post വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റും വളം നിര്മ്മാണ യൂണിറ്റും നാടിന് സമർപ്പിച്ച് മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.