രാജ്യത്തെ നടുക്കിയ കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 34 ആയി ഉയർന്നു. കരൂരിൽ നടൻ വിജയ്യുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായത്. മരിച്ചവരിൽ 6 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നതായാണ് വിവരം. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 12 പേരുടെ നില അതീവ ഗുരുതരമാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും അനുശോചിച്ചു. തമിഴ്നാട് ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യൻ കരൂരിലേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നാളെ രാവിലെ തന്നെ കരൂരിലെത്തും. കരൂരിൽ നിന്നുള്ള റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണെന്ന് അദ്ദേഹം പ്രതികരിച്ചു. തൃച്ചി, ദിണ്ടിഗൽ കലക്ടർമാർ ഉടൻ കരൂരിലെത്തും.ALSO READ; ബിജെപി ഭരണത്തിൽ മുൻ രാഷ്ട്രപതിക്കും ദ്രോഹം മാത്രം; മഹാരാഷ്ട്ര മന്ത്രി ജയ്കുമാർ റാവൽ ഭൂമി കൈയേറിയതായി പ്രതിഭ പാട്ടീലിന്റെ കുടുംബംപരിക്കേറ്റവരെ വി സെന്തിൽ ബാലാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ മെഡിക്കൽ സംഘങ്ങൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് റാലി നിർത്തിവെച്ച് വിജയ് മടങ്ങി. മാധ്യമപ്രവർത്തകരെ ഒഴിവാക്കി വിജയ് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.The post കരൂർ ദുരന്തം: മരണം 34 ആയി, മരിച്ചവരിൽ 6 പേർ കുട്ടികൾ; അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും appeared first on Kairali News | Kairali News Live.