വീഡിയോ നിർമാണത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ വീഡിയോ തയ്യാറാക്കുന്ന യൂണിറ്റുകള്‍ക്കായി കൈറ്റ്-വിക്ടേഴ്സിലേക്ക് പ്രത്യേക റീൽസ് മത്സരം നടത്തുന്നു. ‘എന്‍റെ സ്കൂൾ, എന്‍റെ അഭിമാനം’ എന്നതാണ് വിഷയം. മികച്ച റീലുകൾക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക ആദരവ് നല്‍കും. ഇതിനു പുറമെ സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 100 സ്കൂളുകള്‍ക്ക് 5,000/- രൂപ കാഷ് അവാർഡും സമ്മാനിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍:സ്കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ റീല്‍സിന് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതാണ്. ആങ്കറിങ്, ഇന്റര്‍വ്യൂകൾ, വീഡിയോയില്‍ ഉള്‍പ്പെടുത്തുന്ന കാര്യങ്ങള്‍ തുടങ്ങിയവ കുട്ടികൾ തന്നെയാവണം നിർവഹിക്കേണ്ടത്. സ്വന്തം സ്കൂളിന് പുറമെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത സമീപ പ്രദേശത്തെ സ്കൂളുകളെയും റീൽസ് എടുക്കുന്നതിന് തിരഞ്ഞെടുക്കാവുന്നതാണ്. ഇതിൽ എൽപി – യുപി സ്കൂളുകൾക്ക് മുൻഗണന നൽകണം. ഒരു സ്കൂളിനെക്കുറിച്ച് ഒരു മിനിറ്റില്‍ കൂടാത്തവിധം ഒരു റീൽ മാത്രമേ തയ്യാറാക്കാവൂ. രണ്ടാമത് ഒന്നു കൂടി ചെയ്താൽ അത് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് ഇല്ലാത്ത മറ്റൊരു സ്കൂളിനെക്കുറിച്ച് ആവണം. റീല്‍സ് വെർട്ടിക്കലായി വേണം ഷൂട്ട് ചെയ്യാൻ. ALSO READ; ഡിഗ്രിക്കാർക്ക് ആർ ബി ഐയിൽ അവസരം; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാംകൈറ്റ് ജില്ലാ ഓഫീസുകള്‍/കൈറ്റിന്‍റെ വെബ്സൈറ്റ് മുഖേന ലഭ്യമാക്കുന്ന എൻഡ് കാർഡ് ആയിരിക്കണം വീഡിയോയില്‍ ഉപയോഗിക്കേണ്ടത്. റീലുകൾ സ്കൂളിന്‍റെ സാമൂഹിക മാധ്യമ പേജിൽ (ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയവ) പോസ്റ്റ് ചെയ്ത് കൈറ്റ് വിക്ടേഴ്സ് ചാനലിനെ ടാഗ് ചെയ്യണം. എന്റെസ്കൂൾ, എന്റെഅഭിമാനം #MySchoolPride #victerseduchannel എന്നീ ഹാഷ്ടാഗിൽ വേണം അവരവരുടെ പേജില്‍ പോസ്റ്റ് ചെയ്യാൻ.തിരഞ്ഞെടുക്കുന്ന റീലുകൾ കൈറ്റ്-വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നതിനും ഒപ്പം പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും കൈറ്റ് വിക്ടേഴ്സ് ചാനലിന്‍റെയും സോഷ്യൽ മീഡിയ പേജുകളിൽ അപ്ലോഡ് ചെയ്യുന്നതിനും അവകാശം കൈറ്റ് വിക്ടേഴ്സിന് ഉണ്ടായിരിക്കും. കൈറ്റ് നിയോഗിക്കുന്ന പ്രത്യേക ജൂറി ആയിരിക്കും മികച്ച റീലുകളെ തിരഞ്ഞെടുക്കുക. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തിന് പരിഗണിക്കേണ്ട റീല്‍സുകള്‍ ലിറ്റില്‍ കൈറ്റസ് യൂണിറ്റിന്റെ സ്കൂള്‍ പ്രഥമാധ്യാപകര്‍ 2025 ഒക്ടോബര്‍ 9 നകം വാട്സ്ആപ്പ് നമ്പരില്‍ അയയ്ക്കേണ്ടതാണ്. ക്യാപ്ഷൻ ആയി സ്കൂളിന്റെ പേരും ജില്ലയും ഇംഗ്ലീഷില്‍ ചേര്‍ക്കണം.വീഡിയോയുടെ ഫയൽ നെയിം ആദ്യം ജില്ലയുടെ പേരും പിന്നെ സ്കൂൾ കോഡും ചേർന്നാവണം നൽകേണ്ടത് (ഉദാ: ഗവ. എച്ച്.എസ്.എസ് പനമറ്റം, കോട്ടയം തയ്യാറാക്കുന്ന റീലിന്റെ ഫയല്‍ നെയിം – Kottayam32065). വാട്ട്സ്ആപ്പില്‍ (8714323499) ഡോക്യുമെന്റായി 50MB size – ല്‍ കൂടാത്തവിധം MP4 ഫോര്‍മാറ്റില്‍ വേണം എന്‍ട്രികള്‍ നല്‍കേണ്ടത്. എല്ലാ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റും റീല്‍സ് തയ്യാറാക്കി കൈറ്റ് വിക്ടേഴ്സിലേക്ക് ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സഹായവും അതത്കൈറ്റ് -മെന്റര്‍ ഉറപ്പുവരുത്തേണ്ടതാണ്.The post ‘എന്റെ സ്കൂൾ, എന്റെ അഭിമാനം’: റീൽ ചെയ്യാം, സമ്മാനം നേടാം; റീൽസ് മത്സരവുമായ് കൈറ്റ്-വിക്ടേഴ്സ് appeared first on Kairali News | Kairali News Live.