പട്ടിണി കിടന്ന് ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ആ പരിപാടി നിർത്തിക്കോ..; കിടിലൻ വഴികൾ പറഞ്ഞുതരാം

Wait 5 sec.

ശരീര ഭാരം കുറയ്ക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെ പല പരിപാടികളും പരീക്ഷിക്കുന്നവരാണ് നമ്മൾ. ഇനിയിപ്പോ പട്ടിണി കിടന്ന് ഭാരം കുറയ്ക്കാനും ചിലർ തയ്യാറാണ്. എന്നാൽ പട്ടിണി കിടന്നുള്ള ഭാരം കുറയ്ക്കൽ ശരീരത്തിന് ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ആ ഡയറ്റിങ്ങ് രീതി ഉപേക്ഷിക്കുന്നതാണ് നല്ലത്. ആരോഗ്യകദായകമായ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് തന്നെ നമുക്ക് നല്ല രീതിയിൽ ഭാരം കുറയ്ക്കാം. ഇതിന് പറ്റിയ ഒരു വഴിയാണ് പ്രോട്ടീൻ ഷേക്കുകൾ. ഇവ രുചികരമാണെന്ന് മാത്രമല്ല പോഷക സമ്പുഷ്ടവും ഉപാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതുമാണ്.വെയിറ്റ്ലോസ് ഡയറ്റ് ചെയ്യുന്നവർക്ക് ഉപകാരപ്രദമാകുന്ന ചില പ്രോട്ടീൻ ഷേക്കുകൾ പരിചയപ്പെടാം.ALSO READ: എപ്പഴും ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിക്കാറുള്ളവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്റെ പണിപീനട്ട് ബട്ടര്‍ ഷെയ്ക് മികച്ച ഒന്നാണ്. പീനട്ട് ബട്ടര്‍, പ്രൊട്ടീന്‍ പൗഡര്‍, പഴം, വെള്ളം എന്നിവ ചേര്‍ത്തുകൊണ്ടുള്ള പീനട്ട് ബട്ടര്‍ ഷെയ്ക് ആരോഗ്യദായകമാണ്. ഇത് വിശപ്പ് ശമിപ്പിക്കും, മസില്‍ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യും.പഴം-ബദാം ഷെയ്ക് ആണ് മറ്റൊരു ഷേക്ക്. ഒരു പഴം, ഒരു പിടി ബദാം, ഒരു സ്‌കൂപ്പ് വാനില പ്രൊട്ടീന്‍ പൗഡര്‍, ബദാം മില്‍ക്ക് എന്നിവ ചേര്‍ത്ത് ഷെയ്ക് തയ്യാറാക്കാം. ഇത് ഊര്‍ജം പകരും വിശപ്പും കുറയ്ക്കും.ഗ്രീന്‍ അവകാഡോ ഷെയ്ക്. അവകാഡോ, സ്പിനാച്ച്, പ്രൊട്ടീന്‍ പൗഡര്‍, നാളികേര വെള്ളം എന്നിവ ചേര്‍ത്ത ഷെയ്ക് ധാരാളം ഫൈബര്‍ അടങ്ങിയതാണ്. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.ALSO READ: സോയ പ്രോട്ടീനിന്റെ കലവറയല്ല, ജങ്ക് ഫുഡിനേക്കാൾ മോശം; വിദഗ്ധ പറയുന്നത് ഇങ്ങനെകോഫീ പ്രൊട്ടീന്‍ ഷെയ്ക്.കോള്‍ഡ് ബ്ര്യൂ കോഫി, പ്രൊട്ടീന്‍ പൗഡര്‍, ബദാം മില്‍ക്, കറുവപ്പട്ട എന്നിവ ചേര്‍ത്ത് ഷെയ്ക് തയ്യാറാക്കാം. ഇത് ഉപാപചയ പ്രവര്‍ത്തനത്തെ ബൂസ്റ്റ് ചെയ്യുന്നതാണ്. കൊഴുപ്പ് എരിച്ച് കളയാന്‍ സഹായിക്കുകയും ചെയ്യും.The post പട്ടിണി കിടന്ന് ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ആ പരിപാടി നിർത്തിക്കോ..; കിടിലൻ വഴികൾ പറഞ്ഞുതരാം appeared first on Kairali News | Kairali News Live.