കരൂരിൽ വിജയ്യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ മരണസംഖ്യ 31 ആയി ഉയർന്നിട്ടുണ്ട്. ഇനിയും മരസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. മരിച്ചതിൽ സ്ത്രീകളും കുട്ടികളൂം ഉൾപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകീട്ടോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.Also read: വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കും; പത്ത് മരണം; നിരവധിപേർക്ക് പരുക്ക്ജില്ലാ കലക്റ്റർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ വി സെന്തിൽ ബാലാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേർ തിക്കിലും തിരക്കിലുംപ്പെട്ട് കുഴഞ്ഞ് വീണെന്നാണ് വിവരം. സംഭവത്തെ തുടർന്ന് വി‍ജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഉടൻ തന്നെ കരൂരിലേക്ക് തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.The death toll in the tragedy that took place during Vijay’s rally in Karur is rising. The death toll has now risen to 31. The hospital superintendent has said that the toll is likely to rise further. The dead include women and children.The post വിജയ്യുടെ റാലിക്കിടെ ഉണ്ടായ ദുരന്തം; മരണസംഖ്യ 31 ആയി ഉയർന്നു appeared first on Kairali News | Kairali News Live.