കൂരാട് ഇന്നോവ കാർ മരത്തിലിടിച്ച് അപകടം; സ്ത്രീ മരിച്ചു.മൂന്ന് പേർക്ക് ഗുരുതര പരിക്ക്

Wait 5 sec.

വണ്ടൂർ∶ വാണിയമ്പലം കൂരാട് ഇന്നലെ ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. മൈസൂരിൽ നിന്നും പേരക്കുട്ടിയുടെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി മടങ്ങിവരുമ്പോഴാണ് ഏഴംഗ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.കൂരാട് ചെല്ലക്കൊടി കരിമ്പന മുഹമ്മദിൻ്റെ ഭാര്യ: മൈമൂന (62 ) ആണ് മരിച്ചത്. അപകടത്തിൽ കുഞ്ഞുമുഹമ്മദ് (70), താഹിറ (46), ഇസഹാക്ക് (തെക്കേതിൽ ചെറുകുളത്തിൽ ഹൗസ്, വള്ളുവങ്ങാട്, പാണ്ടിക്കാട്) എന്നിവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.വീട്ടിലെത്തുന്നതിന് ഒരു കിലോമീറ്റർ അകലെ വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മഞ്ചേരി കോടതിക്ക് അപൂർവനേട്ടം; ചുരുങ്ങിയ സമയത്തിനുള്ളിൽ 1000 കേസുകൾ ഒത്തുതീർപ്പാക്കി സംസ്ഥാനത്ത് ഒന്നാമത്