ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്കറ്റോക്കിനെയും വരുതിയിലാക്കാനുള്ള ശ്രമവുമായി ട്രംപ്. ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം തുടരാൻ അനുമതി നൽകിയിരിക്കുകയാണ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ചില ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ ഒരു അമേരിക്കൻ നിക്ഷേപക ഗ്രൂപ്പിന് വിൽക്കാൻ അധികാരപ്പെടുത്തുന്നതാണ് ഉത്തരവ്.ടിക് ടോക്ക് രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് പറഞ്ഞിരുന്നു. അതിനാൽ, ടിക് ടോക്കിന്റെ പ്രവർത്തനങ്ങൾ ഒരു അമേരിക്കൻ കമ്പനിക്ക് കൈമാറിയാൽ, ആപ്പ് യുഎസിൽ നിരോധിക്കില്ലെന്നും യു എസ് വ്യക്തമാക്കിയിരുന്നു. പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാകും അമേരിക്ക ടിക് ടോക്കിന് പ്രവർത്തനാനുമതി നൽകുക.ALSO READ: ഇന്ത്യക്ക് വീണ്ടും ട്രംപിന്റെ അടി; മരുന്ന് ഇറക്കുമതിക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ചുകരാറിന്റെ ഭാഗമായി, ടിക് ടോക്ക് യുഎസ് പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കും. അൽഗോരിതം ശുപാർശകൾ, സോഴ്സ് കോഡ്, ഉള്ളടക്ക മോഡറേഷൻ സംവിധാനങ്ങൾ എന്നിവയും പുതിയ ഉടമയ്ക്ക് കൈമാറും.ചൈനീസ് ഭരണാധികാരികളുമായി താൻ സംസാരിച്ചതായും അവർ ഈ നിർദ്ദേശത്തിന് സമ്മതം നൽകിയതായും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടിക് ടോക്ക് യുഎസ് ഇനി പൂർണ്ണമായും അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ടിക് ടോക്കിന്റെ പുതിയ ഉടമകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പ്രചാരണത്തിനായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു.The post ടിക്ടോക്കിനെയും വരുതിയിലാക്കി ട്രംപ്; അമേരിക്കയിൽ പ്രവർത്തനം തുടരാൻ അനുമതി നൽകി appeared first on Kairali News | Kairali News Live.