സർക്കാർ ഹോമിയോ കോളേജുകളിലെ പി ജി ഹോമിയോ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Wait 5 sec.

കേരളത്തിലെ സർക്കാർ ഹോമിയോ കോളേജുകളിലെ സീറ്റുകളിലേക്കുള്ള 2025 ലെ ഒന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോം പേജിലെ ‘Data sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്‌തെടുക്കാം. ALSO READ: തൊഴിലന്വേഷകരേ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങൾ; കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് നടത്തുന്നൂ..അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, പ്രോസ്‌പെക്ടസ് പ്രകാരമുള്ള രേഖകൾ എന്നിവ സഹിതം ഒക്ടോബർ 1ന് വൈകിട്ട് 3ന് മുമ്പ് കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കാം.ALSO READ: പത്താം ക്ലാസ്സിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ടോ? സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാംEnglish summary : The first phase of the final allotment list for seats in government homeopathy colleges for 2025 has been published.The post സർക്കാർ ഹോമിയോ കോളേജുകളിലെ പി ജി ഹോമിയോ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു appeared first on Kairali News | Kairali News Live.