‘ശബരിമല സംരക്ഷണ സംഗമത്തിന്റെ മറവിൽ വർഗീയ വിദ്വേഷം വളർത്തുന്ന സംഘപരിവാർ നീക്കം ചെറുത്ത് തോൽപിക്കും’; ഡിവൈഎഫ്ഐ

Wait 5 sec.

ശബരിമല സംരക്ഷണ സംഗമത്തിന്റെ മറവിൽ വർഗീയ വിദ്വേഷം വളർത്തുന്ന സംഘപരിവാർ നീക്കം ചെറുത്ത് തോല്പിക്കുമെന്ന് ഡിവൈഎഫ്ഐ.പത്തനംതിട്ട പന്തളത്ത് സംഘപരിവാർ സംഘടനകള്‍ നടത്തിയ പരിപാടിയിൽ ശബരിമലയുമായി ബന്ധപ്പെട്ട് വിശ്വാസികൾ ആരാധിക്കുന്ന വാവർ സ്വാമിക്കതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി കേരളത്തിലെ മതനിരപേക്ഷതയും ശബരിമലയുടെ പാരമ്പര്യവും തകർക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത് എന്നും വാവര്‍ സ്വാമി തീവ്രവാദിയും മുസ്‌ലിം ആക്രമണകാരിയാണെന്നുമുള്ള ശാന്താനന്ദ മഹര്‍ഷിയുടെ പരാമര്‍ശംഅപലപനീയമാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ പറഞ്ഞു.ALSO READ: പാലക്കാട് നഗരസഭയിലേക്ക് സിപിഐഎം ജനകീയ മാർച്ച് സംഘടിപ്പിച്ചുസംഘപരിവാർ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമം ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കാനുള്ള വർഗ്ഗീയ സംഗമമായി മാറി. ശബരിമലയുടെ വികസനവും മുന്നേറ്റവും ലക്ഷ്യം വച്ച് ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിനൊപ്പം വിശ്വാസ സമൂഹം ആകെ അണി നിരന്നതിൽ വിറളിപൂണ്ട സംഘപരിവാർ നേതൃത്വം ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ ജനങ്ങൾക്കിടയിൽ വിദ്വേഷവും വർഗീയതയും വളർത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് കേരളം ചെറുത്തു തോൽപ്പിക്കും.ALSO READ: ‘ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടി ഒറ്റകെട്ടായി എടുത്ത തീരുമാനം’; രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് വി ഡി സതീശൻവർഗീയ പരാമർശങ്ങൾ നടത്തിയ ശാന്താനന്ദ മഹർഷിയ്ക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.The post ‘ശബരിമല സംരക്ഷണ സംഗമത്തിന്റെ മറവിൽ വർഗീയ വിദ്വേഷം വളർത്തുന്ന സംഘപരിവാർ നീക്കം ചെറുത്ത് തോൽപിക്കും’; ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.