വിജയ്‌യുടെ റാലിയിൽ വൻ ദുരന്തം; 38 പേർ മരിച്ചതായി റിപ്പോർട്ട്; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

Wait 5 sec.

കരൂര്‍: വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ അടക്കം 38 പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. 58ല്‍ അധികം പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.