ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 38 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം. കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു. ഒഴിവാക്കാൻ പറ്റുന്ന അപകടം ആയിരുന്നു. തമിഴ്നാട് സർക്കർ ഉന്നതതല അന്വേഷണം നടത്തണമെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. അതിനു സംസ്ഥാന സർകാർ നടപടി സ്വീകരിക്കണം. പരിക്കേറ്റവർക്കും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും എം എ ബേബി ആവശ്യപ്പെട്ടു. ദുരന്തം അത്യധികം ദുഃഖകരമാണെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തുALSO READ; കരൂർ ദുരന്തം; സഹായം വാഗ്ദാനം ചെയ്ത് കേരളം; മന്ത്രി വീണാ ജോർജ് തമിഴ്നാട് ആരോഗ്യമന്ത്രിയെ വിളിച്ചുദുരന്തത്തിൽ, തമി‍ഴ്നാടിന് കേരളം സഹായ വാഗ്ദാനം ചെയ്തു. തമിഴ്നാട് ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച് മന്ത്രി വീണാ ജോർജ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ ആരോഗ്യ പ്രവർത്തകരെ തമിഴ്നാട്ടിലേക്ക് അയയ്ക്കും. അതിനിടെ, ദുരന്തം നടന്ന് മണിക്കൂറുകൾക്ക് ശേഷം നടൻ വിജയ് പ്രതികരിച്ചു. തന്റെ ഹൃദയം തകർന്നുവെന്നും അസഹനീയമായ ദുഃഖത്തിലാണ് താനെന്നും നടൻ വിജയ് എക്സിൽ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ താൻ പ്രാർത്ഥിക്കുന്നുവെന്നും വിജയ് എക്സിൽ കുറിച്ചു.The post കരൂർ ദുരന്തം: ‘കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം’; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം appeared first on Kairali News | Kairali News Live.