കരൂർ ദുരന്തം; സഹായം വാഗ്ദാനം ചെയ്ത് കേരളം; മന്ത്രി വീണാ ജോർജ് തമിഴ്നാട് ആരോഗ്യമന്ത്രിയെ വിളിച്ചു

Wait 5 sec.

കരൂർ ദുരന്തത്തിൽ തമിഴ്‌നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രി വീണാ ജോർജ് തമിഴ്നാട് ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ചു. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചതായും മന്ത്രി വീണാ ജോർജ് അറിയിച്ചു.Also read: കരൂർ ദുരന്തം അത്യധികം ദുഃഖകരം; അനുശോചിച്ച് മുഖ്യമന്ത്രിമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:തമിഴ്നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ, തിക്കിലും തിരക്കിലും ആളുകൾ മരണമടഞ്ഞതിൽ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നിർദേശാനുസരണം ബഹു. തമിഴ്നാട് ആരോഗ്യമന്ത്രി ശ്രീ. മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ചു. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് ബഹു. മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചു. കേരളത്തിന്റെ പിന്തുണ ഉറപ്പു നൽകി.Kerala offers assistance to Tamil Nadu in Karur disaster. Minister Veena George called the Tamil Nadu Health Minister on the instructions of the Chief Minister.The post കരൂർ ദുരന്തം; സഹായം വാഗ്ദാനം ചെയ്ത് കേരളം; മന്ത്രി വീണാ ജോർജ് തമിഴ്നാട് ആരോഗ്യമന്ത്രിയെ വിളിച്ചു appeared first on Kairali News | Kairali News Live.