ബ്രേക്ക്ഫാസ്റ്റിന് നാളെ ഈ മല്ലിയില ചട്ണി ട്രൈ ചെയ്തുനോക്കൂ; അടിപൊളിയാണ്

Wait 5 sec.

എപ്പഴും ബ്രേക്ക്ഫാസ്റ്റിന് ഒരേ രീതിയിൽ ചട്ണി ഉണ്ടാക്കി മടുത്തോ. എന്നാൽ ഇന്നൊരു വെറൈറ്റി ചട്ണി റെസിപ്പി നോക്കിയാലോ? എളുപ്പത്തിലും കിടിലൻ രുചിയിലും തയ്യാറാക്കാവുന്ന മല്ലിയില ചട്ണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾമല്ലിയില അരിഞ്ഞത് – കാൽ കപ്പ്വെളുത്തുള്ളി- 8 അല്ലിതേങ്ങ ചിരകിയത്- ഒരുകപ്പ്കറിവേപ്പില,ഇഞ്ചി- ഒരുകഷ്ണംഉപ്പ് പാകത്തിന്ALSO READ: ചോറിനൊപ്പം കഴിക്കാൻ നല്ല മലബാർ സ്റ്റൈൽ കുരുമുളകിട്ട് വരട്ടിയ ചിക്കൻ റോസ്റ്റ് ആയാലോ? റെസിപ്പി പരിചയപ്പെടാംഉണ്ടാക്കുന്ന വിധംആദ്യം മല്ലിയില അരിഞ്ഞത്, വെളുത്തുള്ളി, തേങ്ങ ചിരകിയത്, കറിവേപ്പില, ഉപ്പ്, ഇഞ്ചി എന്നിവ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ നല്ലപേസ്റ്റ് ആകുന്നവരെ അരച്ചെടുക്കുക. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. കിടിലൻ രുചിയിൽ മല്ലിയില ചട്ണി റെഡി.ALSO READ: ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ ചോറ് വല്ലാതെ കുഴഞ്ഞ് പാളിപ്പോകാറുണ്ടോ? ഇങ്ങനെ ഒന്ന് ചെയ്‌തുനോക്കൂ..English summary : Tasty Coriander chutney recepie The post ബ്രേക്ക്ഫാസ്റ്റിന് നാളെ ഈ മല്ലിയില ചട്ണി ട്രൈ ചെയ്തുനോക്കൂ; അടിപൊളിയാണ് appeared first on Kairali News | Kairali News Live.