മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവുകൾ

Wait 5 sec.

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ, സൈക്യാട്രി വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് സെപ്റ്റംബർ 27ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പൾമണറി മെഡിസിൻ രാവിലെ 11നും ജനറൽ സർജറി രാവിലെ 11.30നും ജനറൽ മെഡിസിൻ ഉച്ചയ്ക്ക് 12നും സൈക്യാട്രി ഉച്ചയ്ക്ക് 12.30നുമാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in ഫോൺ: 0474 2572574, 0474 2572572.