‘ആരേ അറസ്റ്റ് ചെയ്യും ചെയ്യില്ലെന്ന് ഇപ്പോൾ പറയാൻ കഴിയില്ല, അന്വേഷണത്തിനുശേഷം ഉചിതമായ നടപടിയെടുക്കും’; കരൂർ മെഡിക്കൽ കോളേജിലെത്തി എം കെ സ്റ്റാലിൻ

Wait 5 sec.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പരുക്കറ്റവരെ സന്ദർശിച്ചു. കരൂരിൽ വേലിച്ചാമിപുരത്തെ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ച മോർച്ചറിയും സന്ദർശിച്ചു. കൂടാതെ കരൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘവുമായി യോഗം ചേർന്നു. കരൂരില്‍ സംഭവിച്ചത് വിവരിക്കാനാവാത്ത ദുരന്തമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ദുരന്തത്തില്‍ 13 പുരുഷന്മാരും 17 സ്ത്രീകളും ഒമ്പതുകുട്ടികളുമുള്‍പ്പെടെ 39 പേര്‍ മരണപ്പെട്ടതായി അദ്ദേഹം അറിയിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തിനിടയില്‍ പാടില്ലാത്ത ദുരന്തമാണ് നടന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് അരുണാജഗദീശന്‍ മേധാവിയായിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനുശേഷം ഉചിതമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ALSO READ: കരൂർ റാലി ദുരന്തം: ടിവികെയ്‌ക്കെതിരെ കേസെടുത്തു, അപകടം നടന്നത് ഇങ്ങനെ…മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം വീതം നൽകും. വിജയിയെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് ആരേ അറസ്റ്റ് ചെയ്യും, ആരേ അറസ്റ്റ് ചെയ്യില്ലെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. അന്വേഷണത്തിനൊടുവിൽ ഉചിതമായ നടപടി ഉണ്ടാവും എന്നും അദ്ദേഹം സന്ദർശനത്തിന് ശേഷം പറഞ്ഞു.The post ‘ആരേ അറസ്റ്റ് ചെയ്യും ചെയ്യില്ലെന്ന് ഇപ്പോൾ പറയാൻ കഴിയില്ല, അന്വേഷണത്തിനുശേഷം ഉചിതമായ നടപടിയെടുക്കും’; കരൂർ മെഡിക്കൽ കോളേജിലെത്തി എം കെ സ്റ്റാലിൻ appeared first on Kairali News | Kairali News Live.