എത്തുമെന്ന് പറഞ്ഞത് 10,000 പേർ, എത്തിയത് 35,000-ത്തോളം പേരും; ആവശ്യമായ സൗകര്യങ്ങളോ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളോ സംഘാടകർ ഒരുക്കിയിരുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ്

Wait 5 sec.

തമിഴ്‌നാട്ടിലെ കരൂരിൽ നടന്ന ടിവികെയുടെ റാലിയിൽ ആവശ്യമായ സൗകര്യങ്ങളോ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളോ സംഘാടകർ ഒരുക്കിയിരുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ബാലാജി. ഏകദേശം 10,000 പേർ പരിപാടിക്ക് എത്തുമെന്നാണ് സംഘാടകർ പോലീസിനെ അറിയിച്ചിരുന്നത്. എന്നാൽ, 35,000-ത്തോളം ആളുകൾ തടിച്ചുകൂടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 12 മണിക്ക് നിശ്ചയിച്ചിരുന്ന പരിപാടി ഏഴ് മണിക്കൂർ വൈകിയാണ് ആരംഭിച്ചത്.ഇത്തരമൊരു സംഭവം തമിഴ്‌നാടിന്റെയോ ഇന്ത്യയുടെയോ ചരിത്രത്തിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ് അഭിപ്രായപ്പെട്ടു. മരണപ്പെട്ടവരിൽ ഒൻപതിലധികം കുട്ടികളും ഉൾപ്പെടുന്നു. പെരമ്പല്ലൂർ, കരൂർ, ഈറോഡ്, ദിണ്ടുക്കൽ തുടങ്ങിയ സമീപ ജില്ലകളിൽ നിന്നും ധാരാളം ആളുകൾ പരിപാടിക്കെത്തിയിരുന്നു.ALSO READ: ‘ആരേ അറസ്റ്റ് ചെയ്യും ചെയ്യില്ലെന്ന് ഇപ്പോൾ പറയാൻ കഴിയില്ല, അന്വേഷണത്തിനുശേഷം ഉചിതമായ നടപടിയെടുക്കും’; കരൂർ മെഡിക്കൽ കോളേജിലെത്തി എം കെ സ്റ്റാലിൻഅപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നത് വലിയ ചോദ്യമാണെന്ന് നേതാവ് കൂട്ടിച്ചേർത്തു. സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ശരിയായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്നും, ഭാവിയിൽ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും ഭാഗത്തുനിന്നും കൂടുതൽ ഉത്തരവാദിത്തപരമായ സമീപനം ഉണ്ടാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടുThe post എത്തുമെന്ന് പറഞ്ഞത് 10,000 പേർ, എത്തിയത് 35,000-ത്തോളം പേരും; ആവശ്യമായ സൗകര്യങ്ങളോ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളോ സംഘാടകർ ഒരുക്കിയിരുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ് appeared first on Kairali News | Kairali News Live.