‘നമ്മുടെ കുട്ടികളെ ഓർത്ത് ഞാൻ ഭയപ്പെടുന്നു’; ഗാസയിൽ നടക്കുന്ന വംശഹത്യ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ജെന്നിഫർ ലോറൻസ്

Wait 5 sec.

ഇസ്രയേലിന്‍റെ ഗാസയിലെ നരനായാട്ടിനെ ‘വംശഹത്യ’യെന്ന് വിശേഷിപ്പിച്ച് ഓസ്കാർ ജേതാവും പ്രശസ്ത ഹോളിവുഡ് നടിയുമായ ജെന്നിഫർ ലോറൻസ്. അതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. വെള്ളിയാഴ്ച സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവലിൽ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കവെയാണ് ഇസ്രയേലിന്‍റെ ക്രൂരതയെ നടി വിമർശിക്കുകയും ചെയ്തത്.നമ്മുടെ എല്ലാ കുട്ടികളെക്കുറിച്ച് ഓർത്തും ഞാൻ ഭയപ്പെടുന്നു. യുഎസിലെ രാഷ്ട്രീയക്കാർ കള്ളം പറയുകയാണ്. അവർക്ക് സഹാനുഭൂതി ഇല്ല. ഇന്ന് ലോകത്തിന്റെ ഒരു വശത്ത് സംഭവിക്കുന്നത് നിങ്ങൾ അവഗണിക്കുമ്പോൾ, അത് നിങ്ങളുടെ പക്ഷത്തും വരാൻ അധികനാളില്ല എന്ന് എല്ലാവരും ഓർമ്മിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സാധാരണവത്കരിക്കപ്പെടുന്ന അമേരിക്കൻ രാഷ്ട്രീയത്തിലെ നുണകളെ പറ്റിയും അവർ മുന്നറിയിപ്പ് നൽകി.ALSO READ; ലോകത്തിന്റെ നെറുകയിൽ പലസ്തീനായുള്ള ഈ സമാധാന ചുംബനം‘ഡൊണോസ്റ്റിയ’ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജെന്നിഫർ ലോറൻസ് സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയത്. അവരുടെ ഏറ്റവും പുതിയ ചിത്രമായ “ഡൈ, മൈ ലവ്” ഇവിടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. The post ‘നമ്മുടെ കുട്ടികളെ ഓർത്ത് ഞാൻ ഭയപ്പെടുന്നു’; ഗാസയിൽ നടക്കുന്ന വംശഹത്യ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ജെന്നിഫർ ലോറൻസ് appeared first on Kairali News | Kairali News Live.