ചെന്നൈ | കരൂരില്‍ ടി വി കെ സംഘടിപ്പിച്ച റാലിക്ക് പാര്‍ട്ടി നേതാവും സിനിമാ താരവുമായ വിജയ് എത്താന്‍ വൈകിയതാണ് 41 പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ ദുരന്തത്തിന് വഴിതുറന്നതെന്ന് എഫ് ഐ ആറില്‍ ആരോപണം.നിശ്ചയിച്ചതിലും മണിക്കൂറുകള്‍ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. അധികൃതരുടെ അനുമതി കൂടാതെയാണ് റോഡ്‌ഷോ നടത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു.10,000 പേരുടെ റാലിക്കാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി മതിയഴകന്‍ അനുമതി തേടിയിരുന്നത്. എന്നാല്‍, 25,000 പേരടങ്ങുന്ന വന്‍ ജനാവലിയാണ് പരിപാടിക്കായി എത്തിയത്. വിജയ് എത്താന്‍ വൈകിയത് ആളുകളുടെ എണ്ണം കൂടാന്‍ ഇടവരുത്തിയെന്ന് എഫ് ഐ ആര്‍ ചൂണ്ടിക്കാട്ടുന്നു.