ഫാഷിസം പ്രതിരോധ സദസ്സ് ഇന്ന്

Wait 5 sec.

തൃശൂര്‍ | തൃശൂര്‍ ഉള്‍പ്പെടെ എണ്‍പതോളം മണ്ഡലങ്ങളില്‍ ബി ജെ പി വിജയിച്ചത് വോട്ട് കൊള്ളയിലൂടെയാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ട സാഹചര്യത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ ഐക്യവേദി സംഘടിപ്പിക്കുന്ന ഫാഷിസം പ്രതിരോധ സദസ്സ് ഇന്ന് നടക്കും. വൈകീട്ട് നാലിന് സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി എന്‍ ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.പൗരന്റെ സമ്മതിദാന അവകാശത്തെ പോലും തകര്‍ത്ത് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ത്ത് മുന്നേറാനുള്ള ഭരണകൂട ഗൂഢാലോചനകളുടെ പുതിയ തെളിവാണ് വോട്ട് കൊള്ള. ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്ക് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന വിശദീകരണം നല്‍കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാള്‍ എന്ന് വിശ്വസിക്കപ്പെട്ടിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയാത്ത സാഹചര്യത്തില്‍ വ്യാപകമായി ആരംഭിക്കുന്ന പ്രചാരണ പ്രക്ഷോഭങ്ങളുടെ ഭാഗമാണ് ഈ പരിപാടി.സി പി എം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ഖാദര്‍, ഡി സി സി സെക്രട്ടറി ജോസഫ് ടജറ്റ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ്, കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാ കമ്മറ്റി അംഗം ഡെന്നീസ് ആന്റണി, ആര്‍ ജെ ഡി ജല്ലാ പ്രസിഡന്റ് യുജിന്‍ മൊറേലി, ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഫീക് ബക്കര്‍, റെഡ് ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍, തൃശൂര്‍ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന വി എസ് സുനില്‍കുമാര്‍ പങ്കെടുക്കും.