നാളെ ഏഴുമണിക്ക് അടയ്ക്കും; രണ്ടുദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി

Wait 5 sec.

സംസ്ഥാനത്ത് ബെവറജസ് ഔട്ട്‌ലെറ്റുകള്‍ നവരാത്രി, ഗാന്ധി ജയന്തി അനുബന്ധിച്ച് രണ്ട് ദിവസം അവധി. അത് കൂടാതെ തന്നെ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 30) പ്രവര്‍ത്തിക്കുക രാത്രി ഏഴുമണി വരെ മാത്രമായിരിക്കുമെന്നും ബെവ്‌കോ അറിയിച്ചു. അര്‍ധവാര്‍ഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ചാണ് നാളെ സംസ്ഥാനത്ത് ഔട്ട്‌ലെറ്റുകള്‍ നേരത്തേ അടയ്ക്കുന്നത്.Also read; വരും മണിക്കൂറിൽ ഈ ജില്ലക്കാർ ശ്രദ്ധിക്കുക; മഴയ്ക്ക് സാധ്യത ഒക്ടോബര്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ആയതിനാലും ബെവറജസ് ഔട്ട്‌ലെറ്റുകള്‍ക്ക് പ്രവർത്തിക്കില്ല. ഇതിനുശേഷം അടുത്ത ദിവസമായ ഒക്ടോബര്‍ മൂന്നാം തീയതി മാത്രമേ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കും ഈ അവധി ബാധകമായിരിക്കും എന്ന് അധികൃതർ അറിയിച്ചു.Beverage outlets in the state will be closed for two days on account of Navratri and Gandhi Jayanti. In addition, Bevco has announced that they will operate only till 7 pm on Tuesday (September 30).The post നാളെ ഏഴുമണിക്ക് അടയ്ക്കും; രണ്ടുദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി appeared first on Kairali News | Kairali News Live.