മലപ്പുറം പ്രസ്‌ക്ലബ്ബ് എ.ഐ മാധ്യമ ശില്‍പശാല നടത്തി

Wait 5 sec.

മലപ്പുറം: മാധ്യമ രംഗത്തെ നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തില്‍ മലപ്പുറം പ്രസ്‌ക്ലബ്ബ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി എ.ഐ ശില്‍പശാല നടത്തി. കോര്‍പായിയ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ നടത്തിയ ശില്‍പ്പശാല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു.മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കോര്‍പായിയ മെന്റര്‍ എം.പി.സലീഖിന്റെ നേതൃത്വത്തില്‍ നടന്ന ശില്‍പശാലയില്‍ എം.ടി. സഹല്‍ റഹ്മാന്‍, ടി.പി.മുഹമ്മദ് അഫ്ഹാം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് ഗീതു തമ്പി, പത്രപ്രവര്‍ത്തകന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.അജയകുമാര്‍, സി.പ്രജോഷ്‌കുമാര്‍, മലപ്പുറം പ്രസ്‌ക്ലബ്ബ് എക്‌സിക്യൂട്ടീവ് അംഗം കെ.ബി.സതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും ട്രഷറര്‍ പി.എ.അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.ദേശീയപാതയിൽ നിർത്തിയിട്ട് ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം; ഒരു മരണം