തിരുവനന്തപുരത്ത് കാൻസർ ബാധിതനായ പത്ത് വയസുകാരനെയടക്കം പെരുവ‍ഴിയിലാക്കി വീട് ജപ്തി ചെയ്ത് സ്വകാര്യബാങ്ക്; പൂട്ടുതകർത്ത് വീട്ടുകാരെ അകത്ത് കയറ്റി സിപിഐഎം

Wait 5 sec.

കാൻസർ ബാധിതനായ പത്ത് വയസുകാരനെയടക്കം പെരുവ‍ഴിയിലാക്കി വീട് ജപ്തി ചെയ്ത് സ്വകാര്യബാങ്കിന്‍റെ കണ്ണില്ലാത്ത ക്രൂരത. വിതുര – കൊപ്പം സ്വദേശി സന്ദീപിന്‍റെ വീടാണ് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തത്. ഗ്ലാസ് കട നടത്തുന്ന സന്ദീപും ഭാര്യയും രണ്ട് മക്കളും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബമാണ് പെരുവഴിയിലായത്.10 വയസുള്ള മകൻ ക്യാൻസർ രോഗ ബാധിതനായി ഒരു വർഷമായി ആർസിസിയിൽ ചികിത്സയിലാണ്. പെരുവ‍ഴിയിലായ കുടുംബത്തെ ഡി വൈ എഫ് ഐ – സി പി ഐഎം പ്രവർത്തകരെത്തി പൂട്ട് തകർത്ത് തിരികെ അകത്തു കയറ്റി.ALSO READ; ഷാർജയിലെ അതുല്യയുടെ മരണം: സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി; കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കോടതി49 ലക്ഷം വായ്പ എടുക്കുകയും ഇതിൽ കുറച്ച് തിരിച്ചടക്കുകയും ചെയ്തിരുന്നു. കോവിഡ് വന്നപ്പോൾ ബിസിനസ് നഷ്ടത്തിലാവുകയായിരുന്നു. ബാങ്ക് മൂന്ന് തവണയോളം അവധി നൽകിയെങ്കിലും മോശം സാഹചര്യങ്ങൾ മൂലം ഇത്രയും തുക അടച്ചു തീർക്കാനാകാതെ വന്നു. തുടർന്ന് വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും വീട് വിൽക്കാൻ കഴിയാത്തതാണ് പ്രശ്നമായത്. 6 മാസം കാലാവധി കിട്ടിയാൽ വീട് വീറ്റ് കടം വീട്ടാൻ കഴിയുമെന്നാണ് സന്ദീപ് പറയുന്നത്. ഇന്ന് രണ്ട് മണിക്കാണ് ബാങ്ക് ജീവനക്കാർ എത്തി ജപ്തി ചെയ്തത്.The post തിരുവനന്തപുരത്ത് കാൻസർ ബാധിതനായ പത്ത് വയസുകാരനെയടക്കം പെരുവ‍ഴിയിലാക്കി വീട് ജപ്തി ചെയ്ത് സ്വകാര്യബാങ്ക്; പൂട്ടുതകർത്ത് വീട്ടുകാരെ അകത്ത് കയറ്റി സിപിഐഎം appeared first on Kairali News | Kairali News Live.