ഇസ്രയേലിൻ്റ ഖത്തറിന് നേരെയുള്ള ആക്രമണത്തിലും, അമേരിക്കയുടെ സാമ്രാജ്യത്വ നിലപാടിനെതിരെയും തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയത്ത് എൽഡിഎഫ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.ഇസ്രയേൽ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് അമേരിക്കയാണെന്നും. അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണങ്ങൾക്ക് ഇന്ത്യയും മൗനാനുവാദം നൽകുകയാണെന്നും പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.പലസ്തീനിൽ ഗർഭസ്ഥ ശിശുവിനെ പോലും ഇല്ലാതാക്കുക എന്നതാണ് ഇസ്രയേലിൻ്റെ നിലപാട്. ഒരു ജനതയെ ഇല്ലാതാക്കാനുള്ള ഹീനമായ പ്രവർത്തനമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.Also Read: ‘പൗരത്വ രജിസ്റ്റർ വളഞ്ഞ വ‍ഴിയിലൂടെ നടപ്പാക്കാനുള്ള നടപ്പാക്കാനുള്ള നീക്കം’; എസ്ഐആർ കേരളത്തിൽ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ടി പി രാമകൃഷ്ണൻഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്ന കാരണത്താൽ ഏകപക്ഷീയമായി ഇറക്കുമതി തീരുവ വർധിപ്പിക്കുകയാണ് അമേരിക്ക ചെയ്തത്. അത് രാജ്യത്തെ എല്ലാ മേഖലയെയും ബാധിക്കുമെന്നും അമേരിക്കയ്ക്ക് കീ‍ഴ്പ്പെടുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായി ഇടതുപക്ഷ മുന്നണി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയും ആർഎസ്എസും രാജ്യത്ത് നടത്തുന്ന ധ്രുവീകരണപ്രവർത്തനങ്ങളെയും ഉദ്ഘാടന പ്രസംഗത്തിൽ ടി പി രാമകൃഷ്ണൻ വിമർശിക്കുകയുണ്ടായി. രാജ്യത്ത് ന്യൂനപക്ഷങ്ങൾ വലിയ രീതിയിൽ അക്രമിക്കപ്പെടുന്നു. ബീഹറിൽ വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ 65 ലക്ഷം ജനങ്ങൾക്ക് വോട്ടു നഷ്ട്ടപ്പെട്ടു. സ്വതന്ത്ര പദവിയുള്ള ഇലക്ഷൺ കമ്മീഷനെ വർഗീയ ധ്രുവീകരണത്തിനായി കേന്ദ്രം ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ മാസം 21 മുതൽ 27 വരെ കേന്ദ്ര നടപടികൾക്കെതിരെ പ്രത്യേക പ്രതിഷേധങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്നും പറഞ്ഞു.പ്രതിഷേധ സദസ്സിന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷത വഹിച്ചു. വിവിധ ഘടകക്ഷി നേതാക്കളും പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.The post അമേരിക്കയുടെ സാമ്രാജ്യത്വ നിലപാടിനെതിരെയും, ഇസ്രയേലിൻ്റെ മനുഷ്യത്വരഹിതമായ ആക്രമണങ്ങൾക്കെതിരെയും എൽഡിഎഫ് പ്രതിഷേധ സദസ്സ് appeared first on Kairali News | Kairali News Live.