മനാമ: പ്രവാസി വര്‍ക്ക് പെര്‍മിറ്റുകളും റെസിഡന്‍സി സ്റ്റാറ്റസ് വിശദാംശങ്ങളും മൈഗവ് ആപ്പില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. നിയമവിരുദ്ധമായ തൊഴില്‍ തടയുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.പാര്‍ലമെന്റിന്റെ സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്കിലെ അംഗമായ ഡോ. മറിയം അല്‍ ദഹീനാണ് നിര്‍ദേശത്തിന് പിന്നില്‍. ഡിജിറ്റല്‍ വര്‍ക്ക് പെര്‍മിറ്റുകളും റെസിഡന്‍സി വിവരങ്ങളും മൈഗവ് ആപ്പില്‍ ദൃശ്യമാവുന്ന രീതിയില്‍ സേവനം ഉടനെ ലഭ്യമാകും.ബഹ്റൈനില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐജിഎ) മൈഗവ് ആപ്പ് പുറത്തിറക്കിയത്. bahrain.bh/apps എന്ന വെബ്സൈറ്റില്‍ നിന്ന് മൈഗവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.The post പ്രവാസി വര്ക്ക് പെര്മിറ്റുകളും റെസിഡന്സി വിവരങ്ങളും മൈഗവ് ആപ്പില് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.