പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈന്‍ ഓണാഘോഷം

Wait 5 sec.

മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈന്‍ ഓണാഘോഷം ‘ഓണോത്സവം’ കഴിഞ്ഞ ദിവസം അദ്‌ലിയ സെഞ്ച്വറി ഇന്റര്‍നാഷണല്‍ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. അംഗങ്ങളും, കുടുംബാംഗങ്ങളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.വിവിധങ്ങളായ ഓണക്കളികളും ഓണപ്പാട്ടുകള്‍ അടങ്ങിയ സംഗീത വിരുന്നും, കുട്ടികളുടെ നൃത്ത നൃത്ത്യങ്ങളും ഓണോത്സവത്തിനു മിഴിവേകി. തുടര്‍ന്ന് കോഴിക്കോടിന്റെ തനത് രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.‘ഓണോത്സവം’ ആഘോഷ പരിപാടികള്‍ക്ക് പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈന്‍ ആക്ടിങ് പ്രസിഡന്റ് പ്രീജിത്ത്, ജനറല്‍ സെക്രട്ടറി പ്രജി ചേവായൂര്‍, മറ്റു ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.The post പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈന്‍ ഓണാഘോഷം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.