പൂഴിത്തോട് – പ‌ടിഞ്ഞാറേത്തറ റോഡ്: പ്രവൃത്തി ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാര്‍

Wait 5 sec.

പൂഴിത്തോട് – പ‌ടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളുടെ ഏകോപനത്തിന് നോഡല്‍ ഓഫീസറായി കോഴിക്കോട് നിരത്തുവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഹാഷിം വി കെയെയും മറ്റ് വകുപ്പുകളുമായുള്ള ഏകോപനത്തിനായി പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷിബു എ ഐഎഎസിനെയും ചുമതലപ്പെടുത്തി.ഒക്ടോബര്‍ 15-നുള്ളില്‍ ഈ റോഡിന്റെ അലൈന്‍മെന്റ് പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഒക്ടോബര്‍ 25-നകം പ്രാഥമിക ഡിപിആര്‍ തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രാഥമിക ഡിപിആർ ശേഷം പരിശോധനകള്‍ നടത്തി വിശദ ഡിപിആര്‍ തയ്യാറാക്കാനാണ് യോഗത്തില്‍ തീരുമാനമെടുത്തത്. പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ALSO READ; ‘മികച്ച പഠനാന്തരീക്ഷം ഒരുക്കുമ്പോഴാണ് സമൂഹത്തിന്‍റെ യഥാർത്ഥ പുരോഗതി ഉറപ്പാക്കപ്പെടുന്നത്’: മന്ത്രി വി ശിവൻകുട്ടികോഴിക്കോട് – വയനാട് ജില്ലകളിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പദ്ധതിയാണിത്. അത് സാധ്യമാക്കുന്നതിന് എല്ലാ പരിശ്രമങ്ങളും പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ അഡീഷണല്‍ സെക്രട്ടറി ഷിബു എ ഐഎഎസ്, നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത്ത് രാമചന്ദ്രന്‍, ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ സുജാറാണി, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഹാഷിം വി കെ എന്നിവര്‍ പങ്കെടുത്തു.The post പൂഴിത്തോട് – പ‌ടിഞ്ഞാറേത്തറ റോഡ്: പ്രവൃത്തി ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാര്‍ appeared first on Kairali News | Kairali News Live.