‘തിയേറ്ററുകാര്‍ക്ക് ഓഡിയൻസിന്റെ പള്‍സ് അറിയില്ല; എല്ലാ പൾസും മനസ്സിലാക്കി ചെയ്ത പടം തിയേറ്ററില്‍ പൊട്ടി’: ശ്രീനിവാസൻ

Wait 5 sec.

ചെറിയ ശ്രീനിയും വലിയ ലോകവും എന്ന കൈരളി ടി വിയുടെ പരിപാടിയില്‍ സിനിമയിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് നടൻ ശ്രീനിവാസൻ. മലയാള സിനിമലോകത്ത് നടന്ന രസകരമായ സംഭവങ്ങ‍ളും അനുഭവഭവങ്ങളുമാണ് പരിപാടിയില്‍ ശ്രീനിവാസൻ പങ്കുവെയ്ക്കുന്നത്.ഒരു മറവത്തൂർ കനവ് എന്ന സിനിമയ്ക്ക് പേര് നിര്‍ദേശിച്ചപ്പോള്‍ നിർമ്മാതാവ് പല തിയേറ്ററുകാരോടും അഭിപ്രായം ചോദിച്ചുവെന്നും അവരെല്ലാം അങ്ങനെ ഒരു പേരില്‍ സിനിമ വന്നാല്‍ കളിപ്പിക്കില്ലെന്ന് പറയുകയും ചെയ്തതായി ശ്രീനിവാസൻ പറഞ്ഞു. ഓഡിയൻസിന്റെ പള്‍സ് അറിയാവുന്നവരാണ് തിയേറ്ററുകാര്‍ എന്ന് ധാരണയുടെ പുറത്താണ് അവരോട് അഭിപ്രായം ചോദിക്കുന്നതെന്നും എന്നാല്‍ അത് ഒരു മിഥ്യാ ധാരണയാണെന്നും ശ്രീനിവാസൻ കൂട്ടിച്ചേര്‍ക്കുന്നു. അതിനെ സാധൂകരിക്കുന്ന ഒരു സംഭവവും അദ്ദേഹം പറയുന്നുണ്ട്.Also Read: കുട്ടിക്കാലത്തെ സ്പൈഡർമാനെ വീണ്ടും തിയേറ്ററിൽ കാണാം; സൂപ്പര്‍ ഹീറോയെ റി റിലീസ് ചെയ്യാനൊരുങ്ങി സോണിഓഡിയൻസിന്റെ പൾസ് അറിയാമെന്ന് അവകാശപ്പെട്ടിരുന്ന ഒരു തീയേറ്റർ ഉടമയും മാനേജരും ചേര്‍ന്ന് നിര്‍മിച്ച സിനിമയെ പറ്റിയാണ് ശ്രീനിവാസൻ പറയുന്നത്. “ഇവരെക്കൊണ്ട് ഒരു തിരക്കഥ എഴുതിച്ചാൽ സിനിമ വിജയിക്കുമെന്ന് ഒരു നിർമ്മാതാവ് കരുതി. അങ്ങനെ എറണാകുളത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത്, തഴക്കവും പഴക്കവുമുള്ള ആ തീയേറ്റർ ഉടമയും മാനേജരും ചേർന്ന് പ്രേക്ഷകരുടെ എല്ലാ പൾസും മനസ്സിലാക്കി ഒരു തിരക്കഥ തയ്യാറാക്കി. പ്രഗത്ഭനായ ഒരു സംവിധായകൻ ആ സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ വൻ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ആ സിനിമ എട്ടുനിലയിൽ പൊളിയുകയായിരുന്നു”. ശ്രീനിവാസൻ പറഞ്ഞു.The post ‘തിയേറ്ററുകാര്‍ക്ക് ഓഡിയൻസിന്റെ പള്‍സ് അറിയില്ല; എല്ലാ പൾസും മനസ്സിലാക്കി ചെയ്ത പടം തിയേറ്ററില്‍ പൊട്ടി’: ശ്രീനിവാസൻ appeared first on Kairali News | Kairali News Live.