ഹൃദയാരോഗ്യം നിലനിർത്താൻ നിർദേശവുമായി എം വി ഡി. സഡൻആക്സിലറേഷൻ, അതിവേഗം, റാഷ് ബ്രേക്കിംഗ് എന്നിവ ഒഴിവാക്കുക. സമാധാനകരമായ സംഗീതം കേൾക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് എം വി ഡി പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് എം വി ഡി നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:90 മുതൽ 120 മിനിറ്റിനിടയിൽ ഒരു ഇടവേള എടുക്കുകഹൃദയ പൂർവമാകട്ടെ ഡ്രൈവിംഗ്. ഹൃദയാരോഗ്യം നിലനിർത്താൻ ഡ്രൈവിംഗിൽ ബോധപൂർവ്വമായ ശ്രമം വേണ്ടതാണ്.സഡൻആക്സിലറേഷൻ, അതിവേഗം, റാഷ് ബ്രേക്കിംഗ് എന്നിവ ഒഴിവാക്കുക. സമാധാനകരമായ സംഗീതം കേൾക്കുക90 മുതൽ 120 മിനിറ്റിനിടയിൽ ഒരു ഇടവേള എടുക്കുക; വാഹനത്തിൽ നിന്ന് ഇറങ്ങി അല്പം നടക്കുകയോ കൈ കാലുകൾ സ്ട്രച് ചെയ്യുകയോ ചെയ്യുക.കാറിനുള്ളിലെ എയർ ക്വാളിറ്റി മെച്ചപ്പെടുത്തുക, തിരക്കേറിയ ഗതാഗത ചുറ്റുപാടിൽ കാർ എയർ റിസർകുലേഷൻ സംവിധാനം ഉപയോഗിച്ച് പുറത്തുനിന്നുള്ള മലിനീകരണം കുറയ്ക്കുക.ബാലൻസ്ഡ് ഡയറ്റ്, സ്ഥിരമായ വ്യായാമം എന്നിവ ഡ്രൈവിംഗ് ശീലങ്ങളുമായി കൂട്ടിചേർക്കുക. ചെറിയ തോതിലുള്ള വ്യായാമം പോലും ദീർഘനേരം ഇരുന്ന് നടത്തുന്ന ഡ്രൈവിംഗ് ജീവിതത്തിന്റെ അപകടങ്ങൾ കുറയ്ക്കുന്നു.ഡീപ് ബ്രീത്ത് പോലുള്ള ടെക്നിക്കുകൾ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും നിയന്ത്രിക്കാൻ സഹായിക്കുന്നു.ഹൃദയപൂർവ്വമാകട്ടെ ഡ്രൈവിംഗ് …എന്തിന്നാണ് ഇതൊക്കെ പറയുന്നത് എന്ന് വിശദമാക്കാം.ഡ്രൈവിംഗിലെ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ട്ആക്രമണപരവും സമ്മർദ്ദമുള്ളതുമായ ഡ്രൈവിംഗ് ഹൃദയാരോഗ്യത്തെ വല്ലാതെ ദുർബലപ്പെടുത്തുന്നുണ്ട്.ധൃതി പിടിച്ചുള്ള ആക്സിലറേഷൻ, പെട്ടെന്ന് ബ്രേക്കിടൽ, ഗതാഗതക്കുരുകൾ , മറ്റ് ഡ്രൈവർമാരുടെ അനാരോഗ്യകരമായ ഡ്രൈവിംഗ് ഇടപെടൽ എന്നിവ ശരീരത്തിലെ “ഫൈറ്റ്-ഓർ-ഫ്ലൈറ്റ്” പ്രതികരണം സജീവമാക്കുന്നു. ഇതുവഴി കോർട്ടിസോൾ, അഡ്രിനലിൻ തുടങ്ങിയ സമ്മർദ്ദ ഹോർമോണുകൾ പുറപ്പെടുന്നു. ഇത് ഹൃദയമിടിപ്പിന്റെ വേഗത ഉയർത്തുകയും ദീർഘകാലത്ത് ഹൃദയസംബന്ധമായ മാറ്റങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. ഗവേഷണങ്ങൾ പ്രകാരം, അഗ്രസീവ് ഡ്രൈവിംഗ് ഹൃദയമിടിപ്പ് ശരാശരി 2.5% മുതൽ 3% വരെ ഉയർത്താൻ ഇടയാക്കുന്നു.ദിവസേനയുള്ള യാത്രകളിൽ ഉണ്ടാകുന്ന സ്ഥിരമായ ഇത്തരം മാനസിക സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിനു കാരണമാവുകയും ഹൃദയത്തിൻ്റേയും രക്തക്കുടലുകളുടേയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഹൃദയരോഗമുള്ളവരിൽ ഇത്തരം സമ്മർദ്ദം ഹൃദയമിടിപ്പിലെ അസാധാരണത്വങ്ങൾക്കും വേദനയ്ക്കും കാരണമാകും. ആവർത്തിച്ചുള്ള ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതത്തിനും സ്ട്രോക്കിനും ഉള്ള സാധ്യത വർദ്ധിപ്പിക്കം.വാഹനത്തിൽ മണിക്കൂറുകളോളം ഇരിക്കുന്നത് ശരീരപ്രവർത്തനം കുറയ്ക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. ആഴ്ചയിൽ 10 മണിക്കൂറിൽ കൂടുതൽ കാർ ഓടിക്കുന്ന പുരുഷന്മാർക്ക്, കുറച്ച് സമയം മാത്രം ഓടിക്കുന്നവരേക്കാൾ 82% കൂടുതലായുള്ള ഹൃദയരോഗ മരണസാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.വാഹന ഉപയോഗം PM2.5 പോലുള്ള സൂക്ഷ്മകണങ്ങളും നൈട്രജൻ ഓക്സൈഡുകളും (NOx) ശരീരത്തിലേക്ക് എത്തിക്കുന്നു. ഇവ ശരീരത്തിൽ ഓക്സിഡേറ്റീവ് സമ്മർദ്ദവും അണുബാധയും ഉണ്ടാക്കി ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടൽ വേഗത്തിലാക്കുന്നു.സ്ഥിരമായ അമിത ഗതാഗത ശബ്ദവും ഹൃദയാഘാതം, സ്ട്രോക്ക്, കാർഡിയോവാസ്കുലാർ മരണങ്ങൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.The post ഹൃദയ പൂർവമാകട്ടെ ഡ്രൈവിംഗ്; ഹൃദയാരോഗ്യം നിലനിർത്താൻ നിർദേശവുമായി എം വി ഡി appeared first on Kairali News | Kairali News Live.