യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ നാളെ

Wait 5 sec.

ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ നാളെ . ചെന്നൈ എഗ്‌മൂർ–തിരുവനന്തപുരം നോർത്ത്‌ റൂട്ടിലാണ് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത് എന്ന് റയിൽവേ അറിയിച്ചു. ചെന്നൈ എഗ്‌മൂർ– തിരുവനന്തപുരം നോർത്ത്‌ (06075) ചൊവ്വ രാത്രി 10.15ന്‌ ചെന്നൈയിൽ നിന്ന് യാത്ര ആരംഭിച്ച് അടുത്ത ദിവസം തിരുവനന്തപുരം നോർത്തിൽ എത്തുന്ന വിധത്തിലാണ് സർവീസ് നടത്തുന്നത്.Also read; അവധി ആഘോഷമാക്കാം: പൊൻമുടി ഇക്കോ ടൂറിസം നാളെ തുറക്കുംതിരിച്ച് തിരുവനന്തപുരം നോർത്ത്‌– ചെന്നൈ എഗ്‌മൂർ സ്‌പെഷ്യൽ (06076) ഒക്‌ടോബർ അഞ്ചിന്‌ വൈകിട്ട്‌ 4.30ന്‌ തിരുവനതപുരം നോർത്തിൽ നിന്നും പുറപ്പെടും. പിറ്റേന്ന്‌ രാവിലെ 10.30ന്‌ ചെന്നൈ എഗ്‌മൂറിൽ എത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട്‌, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവയാണ്‌ കേരളത്തിൽ അനുവദിച്ച സ്‌റ്റോപ്പുകൾ.Special train from Chennai to Kerala tomorrow. The Railways announced that the special train service will be operated on the Chennai Egmore-Thiruvananthapuram North route.The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ നാളെ appeared first on Kairali News | Kairali News Live.