‘ചർച്ച അത്ര പോസറ്റീവ് അല്ല’;എൻ എസ് എസിന് എക്കാലത്തും അവരുടേതായ നിലപാട്; സുകുമാരൻ നായരെ കണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Wait 5 sec.

കോൺഗ്രസ് നേതൃത്വത്തോട് നീരസം തുറന്നു പറഞ്ഞ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പെരുന്നയിൽ അനുനയ നീക്കങ്ങളുമായി എത്തിയ നേതാക്കളോടാണ് എൻ.എസ്. എസ് നിലപാട് വ്യക്തമാക്കിയത്. എൻ. എസ്.എസ് നിലപാടിനെ ബഹുമാനിക്കുന്നതായി സന്ദർശനം നടത്തിയ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.ആഗോള അയ്യപ്പ സംഗമത്തിന് അനുകൂലമായി എൻഎസ്എസ് ജനറൽ സെക്രട്ടറി നിലപാടെടുത്തതിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കം കോൺഗ്രസ് നേതൃത്വം ആരംഭിച്ചത്. ആദ്യം കൊടിക്കുന്നിൽ സുരേഷും, പിന്നാലെ പിജെ കുര്യനും, ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് പെരുന്നയിൽ എത്തി സുകുമാരൻ നായരെ കണ്ടത്. അനുനയ നീക്കവുമായി എത്തിയ നേതാക്കളോട് സുകുമാരൻ നായർ അതൃപ്തി തുറന്നു പറഞ്ഞെന്നാണ് വിവരം. വിശ്വാസ പ്രശ്നങ്ങളിൽ ആലോചനായില്ലെന്നും, ആഗോള അയ്യപ്പ സംഗമത്തിന് മുൻപ് നിലപാട് അറിയിച്ചില്ലെന്നും, മുൻപ് കോൺഗ്രസ്‌ നേതാക്കൾ എൻ എസ് എസുമായി ആശയ വിനിമയം നടത്തിയിരുന്നതായും ഓർമിപ്പിച്ചു. സുകുമാരൻ നായരെ കണ്ടതിൽ രാഷ്ട്രീയമില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.Also read: ‘സംസ്ഥാനത്തെ ജയിലുകളിൽ പലതും കാലപ്പഴക്കമുള്ളവ, ഇത് വലിയ സാമൂഹ്യ പ്രശ്നം’; സംസ്ഥാനത്ത് പുതിയ ജയിലുകൾ ആവശ്യമെന്നും മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമത്തിന് നേരത്തെ തന്നെ എൻഎസ്എസ് പിന്തുണ അറിയിച്ചിരുന്നു. ഈ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് എൻ.എസ്.എസ് നേതൃത്വം വ്യക്തമാക്കുന്നത്.The post ‘ചർച്ച അത്ര പോസറ്റീവ് അല്ല’;എൻ എസ് എസിന് എക്കാലത്തും അവരുടേതായ നിലപാട്; സുകുമാരൻ നായരെ കണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ appeared first on Kairali News | Kairali News Live.