കൊച്ചി| കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനര്‍ മരിച്ച നിലയില്‍. പി വി ജെയിനെ (48) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് എറണാകുളം നോര്‍ത്തിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസില്‍ ജെയിനിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ജീവനൊടുക്കിയതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. (ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)