അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍

Wait 5 sec.

കാബൂള്‍| അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഇന്റര്‍നെറ്റ് അധാര്‍മ്മികമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി സേവനങ്ങള്‍ റദ്ദുചെയ്തത്. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മൊബൈല്‍ സേവനങ്ങള്‍ വരെ സ്തംഭിച്ചു. നിരോധനം എത്ര കാലത്തേക്ക് തുടരുമെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.തിങ്കളാഴ്ച അഫ്ഗാന്‍ സമയം വൈകീട്ട് അഞ്ചു മണിയോടെയാണ് ഇന്റര്‍നെറ്റ് നിരോധനം നിലവില്‍ വന്നത്. ബേങ്കിങ് സേവനങ്ങളെയും ഇന്റര്‍നെറ്റ് നിരോധനം പ്രതിസന്ധിയിലാക്കും. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വിദേശ സ്ഥാപനങ്ങളെ ഇന്റര്‍നെറ്റ് നിരോധനം സാരമായി ബാധിച്ചു. ഈ മാസം ആദ്യം നിരവധി പ്രവിശ്യകളില്‍ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താലിബാന്‍ നിരോധിച്ചിരുന്നു.