ലഡാക്ക് സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍. കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടത്താനിരുന്ന പ്രാഥമിക ചര്‍ച്ച മാറ്റിവെച്ചു. നിലവിലെ സാഹചര്യം മാറാതെ ചര്‍ച്ചക്കില്ലെന്ന് ലേ അപെക്സ് ബോഡി അറിയിച്ചതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. ജയിലില്‍ കഴിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ് ചുക്കിനെ വിട്ടു കിട്ടണമെന്നും അപെക്സ് ബോഡി ആവശ്യപ്പെട്ടു. ചര്‍ച്ചക്കുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു എന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രാലയം സോനം വാങ് ചുക്കിനെതിരെ നടപടി കടുപ്പിക്കുകയാണ്. Read Also: ബീഹാറിൽ അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; പുറത്തിറക്കുന്നത് തീവ്ര പരിഷ്കരണത്തിന് ശേഷംഅനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സോനം വാങ് ചുക്കിന്റെ സ്ഥാപനത്തിന് കേന്ദ്രം ഇന്നലെ നോട്ടീസ് അയച്ചിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള വാങ് ചുക്കിന്റെ ബന്ധം ദേശീയ അന്വേഷണ ഏജന്‍സികളും പരിശോധിക്കുകയാണ്.News Summary: Peace talks in Ladakh conflict in limbo. Preliminary talks with the central government scheduled for today have been postponed.The post ലഡാക്ക് സംഘര്ഷത്തില് സമാധാന ചര്ച്ചകള് അനിശ്ചിതത്വത്തില്; കേന്ദ്രവുമായുള്ള ഇന്നത്തെ പ്രാഥമിക ചര്ച്ച മാറ്റിവെച്ചു appeared first on Kairali News | Kairali News Live.