സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് ഒരു പവന്‍ സ്വര്‍ണത്തിന് 1040 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 130 രൂപയുമാണ് കൂടിയത്. ഒരുപവന്‍ സ്വര്‍ണത്തിന് 86760 രൂപയും ഒരുഗ്രാം സ്വര്‍ണത്തിന് 10845 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഒരു മയവുമില്ലാതെയാണ് ക‍ഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണവില കൂടുന്നത്. സാധാരണക്കാരന് സ്വര്‍ണം വാങ്ങാന്‍ പറ്റില്ലെന്ന് മാത്രമല്ല, സ്വര്‍ണം കണികാണാന്‍ പോലും പറ്റാത്ത സാഹചര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്കും എന്ന രീതിയില്‍ രണ്ട് തവണ സ്വര്‍ണത്തിന്‍റെ വില ഉയരുന്ന സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. സാധാരണക്കാര്‍ക്ക് ഒരു ഗ്രാം സ്വര്‍ണം പോലും വാങ്ങാന്‍ ക‍ഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. Also Read :‘ഓസ്ട്രേലിയൻ ഉത്പന്നങ്ങൾക്ക് ലുലു ആഗോള വിപണിയൊരുക്കുന്നു’; അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ആന്തണി ആൽബനീസ്ഇങ്ങനെ പോകുകയാണെങ്കില്‍ അധികം താമസിക്കാതെ തന്നെ സ്വര്‍ണലവില ഒരു ലക്ഷത്തിന് മുകളില്‍ പോകും എന്ന കാര്യത്തില്‍ സംശയമില്ല. പണിക്കൂലിയും പണിക്കുറവും ഉള്‍പ്പെടുത്താതെ 87000 രൂപയാണ് ഇപ്പോള്‍ സ്വര്‍ണത്തിനുള്ളത്. ഇതില്‍ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷത്തിന് മുകളിലോ ഒരുലക്ഷം രൂപയ്ക്ക് അടുത്തോ പണം നമ്മള്‍ കടകളില്‍ കൊടുക്കേണ്ടി വരും. ഇത്തരത്തിലാണ് സ്വര്‍ണവില ഉയരുന്നതെങ്കില്‍ ഇനി സ്വര്‍ണം സ്വപിനങ്ങളില്‍ മാത്രമായി ചുരുങ്ങും. ഇത്രയും വില ഒറ്റയടിക്ക് കൂടുന്നതിനാല്‍ സ്വര്‍ണവില ഭാവിയില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധന്‍മാര്‍ പറയുന്നത്. ഒരു സ്ഥിര നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തെ എല്ലാവരും കണക്കാക്കുന്നത്. അതിനാല്‍ തന്നെ പണമുള്ള സാഹചര്യത്തില്‍ പരമാവധി സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് ഭാവിയിലേക്കുള്ള ഒരു കരുതയായിരിക്കും എന്ന് വിദഗ്ധന്‍മാര്‍ പറയുന്നു. അതിനാല്‍ തന്നെ സ്വര്‍ണവില ഇനി കുറയാന്‍ സാധ്യത വളരെ കുറവാണ്. The post അയ്യോ ! ഒറ്റയടിക്ക് സ്വര്ണത്തിന് ഇത്രയും വില കൂടിയോ ? ഇനി ആരും പൊന്ന് വാങ്ങുമെന്ന് തോന്നുന്നില്ല appeared first on Kairali News | Kairali News Live.